അന്‍വര്‍ എം എല്‍ എയെ ഉടന്‍ അറസ്റ്റ് ചെയ്യും

മലപ്പുറത്ത് കാട്ടാന ആക്രമണത്തില്‍ ആദിവാസി യുവാവ് കൊല്ലപ്പെട്ടതില്‍ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് നിലമ്പൂര്‍ എം എല്‍ എ പി വി അന്‍വര്‍ എം എല്‍ എയെ അറസ്റ്റ് ചെയ്യാന്‍ പോലീസ്. നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് അന്‍വറിന്റെ പാര്‍ട്ടിയായ ഡിഎംകെയുടെ നേതൃത്വത്തില്‍ അടിച്ച് തകര്‍ത്ത കേസില്‍ പി വി അന്‍വറിനെ ഒന്നാം പ്രതിയാക്കി പോലീസ് കേസ് എടുത്തിരുന്നു.
പ്രതിഷേധത്തിന് തൊട്ടുപിന്നാലെ പോലീസ് ആസൂത്രിതമായി അന്‍വറിനെതിരെ രംഗത്തെത്തുകയായിരുന്നു. സാധാരണ പ്രതിഷേധത്തിന്റെ പേരില്‍ പോലീസ് എടുക്കുന്ന കേസിനേക്കാള്‍ ശക്തമായ വകുപ്പുകളാണ് ഒന്നാം പ്രതിയായ പി വി അന്‍വറിന് മേല്‍ ചുമത്തിയത്.
അന്‍വറിന്റെ വീടിന് മുന്നില്‍ ഇപ്പോള്‍ വന്‍ പൊലീസ് സന്നാഹമാണ് എത്തിയിരിക്കുന്നത്. ഡിവൈഎസ്പി ഉള്‍പ്പെടെയുള്ളവര്‍ അന്‍വറിന്റെ വീടിനടുത്ത് എത്തിയിട്ടുണ്ട്. മലപ്പുറം എടവണ്ണ ഒതായിയിലുള്ള അന്‍വറിന്റെ വീട്ടിലാണ് ഇപ്പോള്‍ പൊലീസ് എത്തിയിരിക്കുന്നത്.
പോലീസ് മേലാധികാരികളുടെ പൂര്‍ണ സമ്മതത്തോടെയാണ് നിലമ്പൂര്‍ പോലീസ് നീങ്ങുന്നത്. അറസ്റ്റ് ചെയ്യണമെന്ന ഉറച്ച നിലപാടിലാണ് സര്‍ക്കാറും പോലീസിന്റെ ഉന്നത നേതൃത്വങ്ങളുമുള്ളത്. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് അന്‍വറിനെതിരെ പോലീസ് രംഗത്തെത്തിയിരിക്കുന്നത്.
The post അന്‍വര്‍ എം എല്‍ എയെ ഉടന്‍ അറസ്റ്റ് ചെയ്യും appeared first on Metro Journal Online.