Kerala

ട്രംപ് ചെയ്യുന്നത് 19ാം നൂറ്റാണ്ടിലെ പ്രാകൃത സാമ്രാജ്യത്വത്തിന്റെ രീതികൾ: പ്രകാശ് കാരാട്ട്

വർത്തമാനകാല സാഹചര്യത്തിൽ കേരളത്തിലെ പാർട്ടി ഘടകം രാജ്യത്തെ പാർട്ടി നയം നടപ്പിലാക്കുന്നതിൽ ഏറ്റവും മുൻപന്തിയിലാണ് നിൽക്കുന്നതെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. കൊല്ലത്ത് സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കാരാട്ട്. പിണറായി വിജയൻ നേതൃത്വം നൽകുന്ന സർക്കാർ രാജ്യത്തെ നവഉദാരവത്കരണ വർഗീയ നയങ്ങൾക്കെതിരായ ബദൽ സമീപനമാണ് പ്രയോഗത്തിൽ വരുത്താൻ ശ്രമിക്കുന്നതെന്നും കാരാട്ട് പറഞ്ഞു

ജനുവരി 20നാണ് ട്രംപ് അമേരിക്കൻ പ്രസിഡന്റായി ചുമതലയേറ്റത്. രാഷ്ട്രീയ സാമ്പത്തിക മേഖലയിൽ നയങ്ങളിൽ കുറച്ച് സമയം കൊണ്ട് തന്നെ ഒരു പുനഃസംഘടനയാണ് ട്രംപ് നടത്തിക്കൊണ്ടിരിക്കുന്നത്. സമ്പദ് ഘടനയിൽ സമൂഹത്തിൽ, രാഷ്ട്രീയമണ്ഡലത്തിൽ ആറാഴ്ച കൊണ്ട് പുനഃസംഘടനയിലൂടെ ആധിപത്യം ഉറപ്പിക്കാനുള്ള ശ്രമമാണ് ട്രംപ് നടത്തുന്നത്

സാമ്രാജത്വ ആധിപത്യ രാഷ്ട്രം അമേരിക്ക തന്നെയാണെന്നാണ് ട്രംപ് പ്രഖ്യാപിക്കുന്നത്. അമേരിക്കയെ വീണ്ടും മഹത്തരമാക്കണമെന്ന് ട്രംപ് പറയുമ്പോൾ അത് അമേരിക്കക്ക് പഴയ ആധിപത്യമില്ലെന്ന് തുറന്ന് സമ്മതിക്കുകയാണ്. യഥാർഥത്തിൽ ട്രംപ് ചെയ്യുന്നത് 19ാം നൂറ്റാണ്ടിലെ പ്രാകൃത സാമ്രാജ്യത്വത്തിന്റെ രീതികളാണ്.

സാമ്രാജ്യത്വവും സോഷ്യലിസവും തമ്മിലുള്ള വൈരുദ്ധ്യം ശക്തിപ്പെടുകയാണെന്നാണ് കഴിഞ്ഞ പാർട്ടി കോൺഗ്രസ് വിലയിരുത്തിയത്. ഇത് കൂടുതൽ തീവ്രമാകുകയാണ്. ചൈനീസ് ഉത്പന്നങ്ങൾക്ക് ഏർപ്പെടുത്തിയ ചുങ്കം വ്യാപാര യുദ്ധങ്ങൾക്ക് കാരണമാകുമെന്നും കാരാട്ട് പറഞ്ഞു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button