Kerala

അൻവറിന്റെ അറസ്റ്റ് സിപിഎമ്മിന്റെ പ്രതികാര രാഷ്ട്രീയമെന്ന് വിഡി സതീശൻ

നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് അടിച്ചുതകർത്ത കേസിൽ അറസ്റ്റിലായ പിവി അൻവർ എംഎൽഎക്ക് പിന്തുണയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അറസ്റ്റ് പ്രതികാര നടപടിയാണെന്ന് സതീശൻ പറഞ്ഞു. വീട് വളഞ്ഞ് അറസ്റ്റ് ചെയ്തത് സിപിഎമ്മിന്റെ പ്രതികാര രാഷ്ട്രീയമാണ്. ഇതിന് പിന്നിൽ ഉന്നതങ്ങളിലെ ഗൂഢാലോചനയുണ്ട്.

പിണറായി വിജയനെയും ഉപജാപക സംഘത്തെയും എതിർക്കുന്ന ആർക്കും ഈ ഗതി വരുമെന്ന സന്ദേശമാണ് അൻവറിന്റെ അറസ്റ്റിലൂടെ സർക്കാർ നൽകുന്നത്. നിരന്തരമുണ്ടാകുന്ന വന്യജീവി ആക്രമണങ്ങൾ തടയുന്നതിൽ വരുത്തുന്ന വീഴ്ചയെയും ഉദ്യോഗസ്ഥർക്ക് അമിതാധികാരം നൽകുന്ന വനനിയമത്തിലെ ഭേദഗതിയും എതിർത്താണ് അൻവറിന്റെ നേതൃത്വത്തിൽ സമരം നടന്നത്

സമരത്തിൽ ഉന്നയിക്കപ്പെട്ട വിഷയങ്ങൾ പരിഹരിക്കുന്നതിന് പകരം സമരം ചെയ്തവരെ കൊടും കുറ്റവാളികളെ പോലെ അറസ്റ്റ് ചെയ്യുന്നത് അംഗീകരിക്കാനാകില്ലെന്നും സതീശൻ പറഞ്ഞു. അൻവർ സാധാരണക്കാരുടെ പ്രശ്‌നമാണ് ചർച്ചയാക്കിയതെന്ന് പികെ കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button