അപമാനിക്കപ്പെടുന്ന എല്ലാ സ്ത്രീകൾക്ക് വേണ്ടി യുദ്ധം പ്രഖ്യാപിക്കുന്നു: ഹണി റോസ്

എല്ലാ സ്ത്രീകൾക്കും വേണ്ടി യുദ്ധം പ്രഖ്യാപിക്കുന്നതായി നടി ഹണി റോസ്. അപമാനിക്കപ്പെടുന്ന എല്ലാ സ്ത്രീകൾക്കും വേണ്ടി പോരാടും. അശ്ലീല, അസഭ്യ ഭാഷാ പണ്ഡിതൻമാരോട് യുദ്ധം പ്രഖ്യാപിക്കുന്നതായി ഫേസ്ബുക്കിലൂടെയാണ് അവർ അറിയിച്ചത്. നിയമനം അനുവദിക്കാത്ത ഒരു വസ്ത്രവും താൻ ധരിച്ചിട്ടില്ല. ചിലർ ചിന്തകൾക്ക് അനുസരിച്ച് സ്വയം നിയമസംഹിത ഉണ്ടാക്കുകയാണെന്നും അവർ പറഞ്ഞു
തന്റെ നേരെയുള്ള വിമർശനങ്ങളിൽ അസഭ്യഅശ്ലീല പരാമർശങ്ങൾ ഉണ്ടെങ്കിൽ നിയമം സ്ത്രീക്ക് നൽകുന്ന എല്ലാ സംരക്ഷണ സാധ്യതകളും പഠിച്ച് നിങ്ങൾക്ക് നേരെ വരുമെന്ന് ഹണി റോസ് ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. ഉദ്ഘാടന ചടങ്ങിന് പോകാത്തതിന് പ്രതികാരമായി സമൂഹമാധ്യങ്ങളിലൂടെ തന്റെ പേര് വലിച്ചിഴച്ച് ഒരാൾ തന്നെ അവഹേളിക്കുന്നുവെന്ന് ആരോപിച്ച് ഇന്നലെ താരം രംഗത്തെത്തിയിരുന്നു.
ലൈംഗികചുവയുള്ള ദ്വയാർത്ഥ പ്രയോഗങ്ങളിലൂടെ ഒരാൾ അപമാനിക്കുകയാണെന്നും പണത്തിന്റെ ധാർഷ്ട്യത്താൽ ഏത് സ്ത്രീയേയും ഒരാൾക്ക് അപമാനിക്കാൻ കഴിയുമോ എന്നും ഹണിറോസ് സമൂഹമാധ്യങ്ങളിൽ കുറിച്ചിരുന്നു.
The post അപമാനിക്കപ്പെടുന്ന എല്ലാ സ്ത്രീകൾക്ക് വേണ്ടി യുദ്ധം പ്രഖ്യാപിക്കുന്നു: ഹണി റോസ് appeared first on Metro Journal Online.