Gulf

ഒമാനിലെ ഹൈമയിൽ വാഹനാപകടം: നാലര വയസുള്ള മലയാളി പെൺകുട്ടി മരിച്ചു

ഒമാനിലെ ഹൈമയിലുണ്ടായ വാഹനാപകടത്തിൽ മലയാളി പെൺകുട്ടി മരിച്ചു. കണ്ണൂർ മട്ടന്നൂർ സ്വദേശിയായ നാലര വയസുകാരി ജസ ഹയറയാണ് മരിച്ചത്. പിതാവ് നവാസിനും കുടുംബത്തിനൊപ്പം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെടുകയായിരുന്നു

സലാലയിൽ നിന്നുള്ള മടക്കയാത്രയിൽ ആദമിൽ വെച്ചാണ് അപകടം നടന്നത്. പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം. ചുഴലിക്കാറ്റിൽ പെട്ട് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു.

വാഹനത്തിൽ നിന്നും തെറിച്ചുവീണാണ് കുട്ടി മ രിച്ചത്. വാഹനത്തിലുണ്ടായിരുന്ന മറ്റുള്ളവരുടെ പരുക്ക് സാരമുള്ളതല്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button