അവര്‍ക്ക് അന്തോം കുന്തോം ഉണ്ടോ; എന്‍ എം വിജയന്റെ കുടുംബത്തെ ആക്ഷേപിച്ച് കെ സുധാകരന്‍

കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സഹകരണ സ്ഥാപനങ്ങളിലെ നിയമനത്തിനായി ഐ.സി. ബാലകൃഷ്ണന്‍ കോഴ വാങ്ങിയെന്നതടക്കമുള്ള ഗുരുതരമായ ആരോപണങ്ങള്‍ അടങ്ങിയ കത്ത് എഴുതി ആത്മഹത്യ ചെയ്ത വയനാട് ഡി.സി.സി. ട്രഷറര്‍ എന്‍ എം വിജയന്റെ കുടുംബത്തെ ആക്ഷേപിച്ച് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍.
മരണവുമായി ബന്ധപ്പെട്ട് പരാതി നല്‍കുമെന്ന് കുടുംബത്തിന് പറയുന്നതിനെന്താണെന്നും അവര്‍ക്ക് വല്ല അന്തോം കുന്തോം, ഇതുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്നും സുധാകരന്‍ ചോദിച്ചു. ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
കത്തിലെ ആരോപണവുമായി ബന്ധപ്പെട്ട് ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ സുധാകരന്‍ അദ്ദേഹം ഒരിക്കലും അങ്ങനെ ചെയ്യില്ലെന്നും പ്രതികരിച്ചു.
ഐ.സി. ബാലകൃഷ്ണന്‍ എത്രകാലത്തെ പരിചയമുള്ള നേതാവാണ്? പുതുമുഖമൊന്നുമല്ലല്ലോ? അങ്ങനെ ഒരു തെറ്റ് ചെയ്യുന്ന ആളാണെങ്കില്‍ എന്നോ വെച്ച് കാച്ചേണ്ടതല്ലേ? അദ്ദേഹം ഒരിക്കലും അത് ചെയ്യില്ല’, സുധാകരന്‍ പറഞ്ഞു. കെ.പി.സി.സിയുടെ അന്വേഷണസമിതി പരിശോധിച്ച് റിപ്പോര്‍ട്ട് തന്നാലെ തനിക്ക് പ്രതികരിക്കാന്‍ കഴിയൂ. കത്ത് വായിച്ചു. വ്യക്തത വന്നതിന് ശേഷം പ്രതികരിക്കാം. രണ്ട് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് ലഭിക്കുമെന്നും സുധാകരന്‍ പറഞ്ഞു.
The post അവര്‍ക്ക് അന്തോം കുന്തോം ഉണ്ടോ; എന്‍ എം വിജയന്റെ കുടുംബത്തെ ആക്ഷേപിച്ച് കെ സുധാകരന്‍ appeared first on Metro Journal Online.