Kerala

സൂംബയിൽ അധാർമികമായി ഒന്നും കാണാൻ കഴിയില്ല; വിവാദങ്ങൾ അനാവശ്യമെന്ന് കെ എസ് യു

ലഹരിക്കെതിരായി നടക്കുന്ന സദുദ്ദേശപരമായ പ്രവർത്തനങ്ങളിൽ വിവാദം കാണേണ്ടതില്ലെന്ന് കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ. ലഹരിവിരുദ്ധ പോരാട്ടങ്ങളിൽ സർക്കാരിന് പൂർണ പിന്തുണ ക്യാമ്പസ് ജാഗരൺ യാത്ര നടത്തിയ ഘട്ടത്തിൽ തന്നെ നൽകിയതാണെന്നും അലോഷ്യസ് സേവ്യർ പറഞ്ഞു

സൂംബ ഡാൻസ് ഫിറ്റ്‌നൻസിന് ഇന്ന് വളരെയധികം ജനപ്രീതി നേടിയിട്ടുണ്ട്. സൂംബയിൽ അധാർമികയമായി ഒന്നും കാണാൻ കഴിയില്ല. ഇത് സംബന്ധിച്ചുള്ള വിവാദങ്ങൾ അനാവശ്യമെന്ന് തന്നെയാണ് കെ എസ് യു നിലപാട്. സിന്തറ്റിക് ലഹരിയക്കം യുവാക്കളിലും വിദ്യാർഥികളിലും പിടി മുറുക്കുമ്പോൾ അതിനെതിരായി യോജിച്ച പോരാട്ടം അനിവാര്യമാണെന്നും അലോഷ്യസ് സേവ്യർ പറഞ്ഞു

അതേസമയം കുറേക്കൂടി ആഴത്തിലുള്ള പ്രതിവിധികളും ലഹരിക്കെതിരെ ആവശ്യമാണെന്നും കെ എസ് യു പ്രസ്താവനയിൽ പറഞ്ഞു. വിദ്യാർഥികളുടെ ഉച്ചഭക്ഷണത്തിനുള്ള ഫണ്ടിന്റെ അപര്യാപ്തത മുതൽ അധ്യാപക നിയമനവും സ്‌കൂൾ സമയവും അടക്കമുള്ള പ്രതിസന്ധികളും അടിയന്തരമായി പരിഹരിക്കണമെന്നും കെ എസ് യു ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button