Kerala

കോഴിക്കോട് കൊമ്മേരിയിൽ മഞ്ഞപ്പിത്ത വ്യാപനം രൂക്ഷമായി തുടരുന്നു; അഞ്ച് പേർക്ക് കൂടി രോഗബാധ

കോഴിക്കോട് കൊമ്മേരിയിൽ അഞ്ച് പേർക്ക് കൂടി മഞ്ഞിപ്പിത്തം സ്ഥിരീകരിച്ചു. ഇതോടെ കഴിഞ്ഞ ഒരാഴ്ചയിലധികമായി രോഗം ബാധിച്ചവരുടെ എണ്ണം 47 ആയി ഉയർന്നു. പത്ത് പേർ ആശുപത്രി വിട്ടു. ബാക്കിയുള്ളവർ ചികിത്സയിൽ തുടരുകയാണ്.

കൊമ്മേരിയിൽ രോഗപരിശോധനക്കായി മെഡിക്കൽ ക്യാമ്പ് അടക്കം നടത്തിയിരുന്നു. ഇതിൽ പരിശോധനക്ക് അയച്ച സാമ്പിളുകളിൽ നാലെണ്ണമാണ് പോസിറ്റീവായത്. പ്രദേശത്ത് പ്രതിരോധ പ്രവർത്തനം തുടരുന്നതായി കോഴിക്കോട് കോർപറേഷൻ അറിയിച്ചു

മഞ്ഞപ്പിത്ത ബാധക്ക് കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്ന പ്രാദേശിക കുടിവെള്ള പദ്ധതിയുടെ ചുമതല ജനകീയ സമിതിക്കാണെന്നാണ് കോർപറേഷന്റെ നിലപാട്. ജലസ്രോതസ് ശുചീകരിക്കാനാവശ്യമായ സഹായം നൽകിയിട്ടും ഇതിൽ വീഴ്ച വരുത്തിയെന്നാണ് ആരോപണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button