Kerala

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല; പവന് 57,120 രൂപയിൽ തുടരുന്നു

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് മാറ്റമില്ല. ശനിയാഴ്ച പവന് 720 രൂപ കുറഞ്ഞിരുന്നു. ശനിയാഴ്ചത്തെ വിലയായ 57,120 രൂപയിലാണ് പവന് ഇന്നും വ്യാപാരം നടക്കുന്നത്.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 7140 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5895 രൂപയാണ്. വെള്ളിയുടെ വിലയിലും കഴിഞ്ഞാഴ്ച ഇടിവുണ്ടായിരുന്നു. ഒരു ഗ്രാം ഹാൾ മാർക്ക് വെള്ളിയുടെ വില 97 രൂപയാണ്

കഴിഞ്ഞാഴ്ചയുടെ തുടക്കത്തിൽ സ്വർണവില കുത്തനെ കൂടിയിരുന്നു. മൂന്ന് ദിവസം കൊണ്ട് 1360 രൂപയാണ് വർധിച്ചത്. എന്നാൽ ആഴ്ചാവസാനം രണ്ട് ദിവസം കൊമ്ട് 1160 രൂപ കുറഞ്ഞു

The post സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല; പവന് 57,120 രൂപയിൽ തുടരുന്നു appeared first on Metro Journal Online.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button