കാൽനൂറ്റാണ്ടിന് ശേഷം സ്വർണക്കപ്പ് തൃശ്ശൂരിന്; സ്‌കൂൾ കലോത്സവത്തിൽ ഫോട്ടോ ഫിനിഷ്

63ാമത് സ്‌കൂൾ കലോത്സവത്തിൽ സ്വർണക്കപ്പ് ജേതാക്കളായി തൃശ്ശൂർ. 25 വർഷത്തിന് ശേഷമാണ് തൃശ്ശൂർ കലോത്സവ ജേതാക്കളാകുന്നത്. 1008 പോയിന്റ് നേടിയാണ് തൃശ്ശൂർ ജേതാക്കളായത്. 1999ലെ കൊല്ലം കലോത്സവത്തിലാണ് തൃശ്ശൂർ അവസാനമായി കപ്പ് നേടിയത്
ഒരു പോയിന്റിന്റെ വ്യത്യാസത്തിൽ 1007 പോയിന്റുമായി പാലക്കാട് രണ്ടാം സ്ഥാനത്തെത്തി. തുടക്കം മുതൽ ഇഞ്ചോടിഞ്ച് പോരാട്ടം നടത്തിയിരുന്ന കണ്ണൂർ ജില്ല മൂന്നാം സ്ഥാനത്ത് എത്തി. ജനുവരി 4 മുതൽ ആരംഭിച്ച സ്‌കൂൾ കലോത്സവം ഇന്ന് അവസാനിക്കും
ഹൈസ്‌കൂൾ വിഭാഗത്തിൽ 482 പോയിന്റുമായി തൃശ്ശൂരും പാലക്കാടും ഒപ്പത്തിനൊപ്പം നിന്നിരുന്നു. ഹയർ സെക്കൻഡറി വിഭാഗത്തിൽ തൃശ്ശൂരിന് 526 പോയിന്റും പാലക്കാടിന് 525 പോയിന്റും ലഭിച്ചു. 21 വർഷം കലാകിരീടം കുത്തകയാക്കി റെക്കോർഡിട്ട കോഴിക്കോട് ഇത്തവണ 1000 പോയിന്റുമായി നാലാം സ്ഥാനത്തായി
The post കാൽനൂറ്റാണ്ടിന് ശേഷം സ്വർണക്കപ്പ് തൃശ്ശൂരിന്; സ്‌കൂൾ കലോത്സവത്തിൽ ഫോട്ടോ ഫിനിഷ് appeared first on Metro Journal Online.