മുഖ്യമന്ത്രിക്കും കേരളാ പോലീസിനും നന്ദി പറഞ്ഞ് ഹണി റോസ്

ബോബി ചെമ്മണ്ണൂരിനെതിരെ പരാതിയുമായി രംഗത്തെത്തിയപ്പോള്‍ വ്യാപകമായ സൈബര്‍ ആക്രമണം നേരിട്ടെങ്കിലും വിഷയത്തില്‍ ശക്തമായ ഇടപെടല്‍ നടത്താന്‍ പോലീസ് കാണിച്ച തന്റേടത്തിനും നിര്‍ദേശം നല്‍കിയ മുഖ്യമന്ത്രി പിണറായി വിജനും നന്ദി അറിയിച്ച് നടി ഹണി റോസ്. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത സന്ദേശത്തിലാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്ത്യന്‍ ഭരണഘടന വാഗ്ദാനം ചെയ്യുന്ന പൗരന്റെ അവകാശവും സംരക്ഷണവും തേടിയുള്ള തന്റെ പോരാട്ടത്തിന് ഒപ്പം നിന്ന് ശക്തമായി ഉറപ്പുനല്‍കി നടപടിയെടുത്ത കേരളസര്‍ക്കാരിനെ നയിക്കുന്ന പിണറായി വിജയനും കേരള പോലീസിനും താനും കുടുംബവും നന്ദി അറിയിക്കുന്നുവെന്ന് താരം പറഞ്ഞു.
ഒരു വ്യക്തിയെ കൊന്നുകളയാന്‍ കത്തിയും തോക്കും ഒന്നും വേണ്ട ഇക്കാലത്ത്, ഒരു കൂട്ടം സോഷ്യല്‍ മീഡിയ പ്രൊഫൈലില്‍ നിന്നുള്ള നീചവും ക്രൂരവുമായ അസഭ്യ അശ്ലീല ദ്വയാര്‍ത്ഥ കമന്റുകളും പ്ലാന്‍ഡ് ആയ കാമ്പയിനും മതി. സാമൂഹ്യമാധ്യമ ഗുണ്ടായിസത്തിന് നേതാവ് ഉണ്ടെങ്കില്‍ മൂര്‍ച്ച കൂടുമെന്നും താരം കുറിച്ചു.
താരം പങ്കുവെച്ച പോസ്റ്റിന്റെ പൂര്‍ണ രൂപം.
നന്ദി നന്ദി നന്ദി. ഒരു വ്യക്തിയെ കൊന്നുകളയാന്‍ കത്തിയും തോക്കും ഒന്നും വേണ്ട ഇക്കാലത്ത്, ഒരു കൂട്ടം സോഷ്യല്‍ മീഡിയ പ്രൊഫൈലില്‍ നിന്നുള്ള നീചവും ക്രൂരവുമായ അസഭ്യ അശ്ലീല ദ്വയാര്‍ത്ഥ കമന്റുകളും പ്ലാന്‍ഡ് ആയ കാമ്പയിനും മതി. സാമൂഹ്യമാധ്യമ ഗുണ്ടായിസത്തിന് നേതാവ് ഉണ്ടെങ്കില്‍ മൂര്‍ച്ച കൂടും.പ്രതിരോധിക്കാന്‍ കഴിയുമായിരുന്നല്ല. ഇന്ത്യന്‍ ഭരണഘടന വാദ്ഗാനം ചെയ്യുന്ന പൗരന്റെ അവകാശവും സംരക്ഷണവും തേടിയുള്ള എന്റെ പോരാട്ടത്തിനൊപ്പം നിന്ന് ശക്തമായ ഉറപ്പ് നല്‍കി നടപടി എടുത്ത കേരള സര്‍ക്കാരിനെ നയിക്കുന്ന ശ്രീ പിണറായി വിജയന്‍ അദ്ദേഹത്തിനും കേരള പോലീസിനും ഞാനും എന്റെ കുടുംബവും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു,” ഹണി റോസ് കുറിച്ചു.
The post മുഖ്യമന്ത്രിക്കും കേരളാ പോലീസിനും നന്ദി പറഞ്ഞ് ഹണി റോസ് appeared first on Metro Journal Online.