Kerala

പെരിയ കേസ്: സിബിഐയുടെ രാഷ്ട്രീയപ്രേരിത നീക്കം ഹൈക്കോടതി തടഞ്ഞെന്ന് എംവി ഗോവിന്ദൻ

പെരിയ കേസിൽ സിപിഎം നേതാക്കളുടെ ശിക്ഷ മരവിപ്പിച്ച കോടതി വിധിയിൽ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സിബിഐയുടെ രാഷ്ട്രീയപ്രേരിത നീക്കം ഹൈക്കോടതി തടഞ്ഞു. പ്രതികളെ മാല ഇട്ട് സ്വീകരിക്കുന്നതിൽ എന്താണ് തെറ്റെന്നും എംവി ഗോവിന്ദൻ ചോദിച്ചു

ഇത് ശരിയായ സന്ദേശം തന്നെ. ജനങ്ങൾ പിന്തുണക്കും. വയനാട് ഡിസിസി ട്രഷറർ എൻ എം വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പോലീസ് കേസെടുത്ത ഐസി ബാലകൃഷ്ണൻ എംഎൽഎ സ്ഥാനം രാജിവെക്കണം. എൻ എം വിജയന്റെ മരണം കൊലപാതകമാണ്. ഇതിൽ കൃത്യമായ അന്വേഷണം വേണമെന്നും എംവി ഗോവിന്ദൻ ആവശ്യപ്പെട്ടു

അതേസമയം പെരിയ കൊലക്കേസിൽ ഹൈക്കോടതി ജാമ്യം അനുവദിച്ച നാല് സിപിഎം നേതാക്കൾ ജയിൽമോചിതരായി കെവി കുഞ്ഞിരാമൻ, കെ മണികണ്ഠൻ തുടങ്ങിയ നേതാക്കളാണ് ജയിൽമോചിതരായത്. അഞ്ച് വർഷം തടവുശിക്ഷയാണ് സിബിഐ കോടതി ഇവർക്ക് വിധിച്ചിരുന്നത്. ഹൈക്കോടതി ശിക്ഷ സ്‌റ്റേ ചെയ്യുകയും ജാമ്യം അനുവദിക്കുകയുമായിരുന്നു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button