Kerala

വാഹനങ്ങളെ നിരീക്ഷിക്കാൻ ജിയോ ഫെൻസിംഗ്; ക്യാമറ കണ്ട് വേഗത കുറച്ചാലും കുടുങ്ങുമെന്ന് മന്ത്രി

കേരളത്തിൽ ജിയോ ഫെൻസിംഗ് നടപ്പാക്കി വാഹനങ്ങളുടെ വേഗത നിരീക്ഷിക്കുമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ. കെഎൽഐബിഎഫ് ടോക്കിൽ യുവതലമുറയും ഗതാഗത നിയമങ്ങളും എന്ന വിഷയം അവതരിപ്പിക്കുകയായിരുന്നു മന്ത്രി. വാഹനങ്ങളിൽ ബാർ കോഡ് പതിപ്പിക്കുകയും റോഡിൽ പലയിടങ്ങളിലായി സ്ഥാപിക്കുന്ന ജിയോ ഫെൻസിംഗ് വാഹനങ്ങൾ കടന്നുപോകുന്ന സമയം പരിശോധിച്ച് വേഗത കണക്കാക്കുകയും ചെയ്യും

അമിത വേഗതയിൽ കടന്നുപോകുന്ന വാഹനങ്ങൾക്കെതിരെ നടപടി സ്വീകരിക്കും. ഓരോ ഗതാഗത നിയമലംഘനത്തിനും ലൈസൻസിൽ ബ്ലാക്ക് പഞ്ചിംഗ് നടപ്പാക്കുന്നത് പരിഗണനയിലാണ്. നിശ്ചിത എണ്ണം ബ്ലാക്ക് പഞ്ചുകൾ വന്നാൽ ലൈസൻസ് സ്വയമേവ റദ്ദാകും. ഇത് നടപ്പാക്കുന്നതോടെ തുടർച്ചയായ നിയമലംഘനകൾ തടയാനാകും

സ്വകാര്യ ബസുകളിൽ വിദ്യാർഥികൾക്കുള്ള യാത്രാ കൺസെഷന് വേണ്ടി ആപ് നിലവിൽ വരും. റോഡ് കയ്യേറി നടത്തുന്ന കച്ചവടങ്ങൾ, റോഡരികിലെ പാർക്കിംഗ് എന്നിവ തടയും. റോഡിലിറങ്ങുന്ന എല്ലാവർക്കും ഗതാഗത സംസ്‌കാരം ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.

The post വാഹനങ്ങളെ നിരീക്ഷിക്കാൻ ജിയോ ഫെൻസിംഗ്; ക്യാമറ കണ്ട് വേഗത കുറച്ചാലും കുടുങ്ങുമെന്ന് മന്ത്രി appeared first on Metro Journal Online.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button