കേരളാ പോലീസാണ് നല്ലതെന്ന് ഇപ്പോൾ തോന്നുന്നു; വാളയാർ കേസ് അട്ടിമറിക്കാൻ ശ്രമമെന്ന് കുട്ടികളുടെ അമ്മ

വാളയാർ കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നുവെന്ന് മരിച്ച പെൺകുട്ടികളുടെ അമ്മ. പോലീസ് അന്വേഷിച്ചത് തന്നെയാണ് സിബിഐ കണ്ടെത്തിയതെന്നും അവർ ചൂണ്ടിക്കാട്ടി. കേരളാ പോലീസാണ് ഇപ്പോൾ നല്ലതെന്ന് തോന്നുന്നു. സിബിഐ അന്വേഷണം കൃത്യമല്ല. ഏഴ് വർഷം കാത്തിരുന്നത് മക്കൾക്ക് നീതി കിട്ടുമെന്ന പ്രതീക്ഷയിലാണെന്നും അവർ പറഞ്ഞു
യഥാർഥ പ്രതികളെയൊക്കെ കളഞ്ഞുകൊണ്ട് അച്ഛനും അമ്മയും പ്രതികളാണെന്ന് പറഞ്ഞിരിക്കുകയാണ്. യഥാർഥ പ്രതിയിലേക്ക് പോകാൻ അവർക്ക് ഭയമുള്ളതുകൊണ്ടാണ് അച്ഛനെയും അമ്മയെയും പ്രതി ചേർത്തത്. കുട്ടികൾ ബലാത്സംഗത്തിന് ഇരയായ വിവാരം മുൻകൂട്ടി അറിഞ്ഞിട്ടും മാതാപിതാക്കൾ പോലീസിനെ അറിയിച്ചില്ലെന്ന വാദവും ഇവർ തള്ളി.
ഇപ്പോൾ വന്ന സിബിഐ ഉദ്യോഗസ്ഥർ തങ്ങൾ പറയുന്ന വാക്കുകൾ ചെവികൊണ്ടില്ല. സമരസമിതിക്ക് സംശയമുള്ള വ്യക്തികളെയും കാര്യങ്ങളും ഒന്നും അവർ ചെവികൊണ്ടില്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വായിച്ച് കേൾപ്പിച്ചപ്പോഴാണ് രണ്ട് മക്കളും പീഡിപ്പിക്കപ്പെട്ടതാണെന്ന് അറിയുന്നതെന്നും ഇവർ അവകാശപ്പെട്ടു.
The post കേരളാ പോലീസാണ് നല്ലതെന്ന് ഇപ്പോൾ തോന്നുന്നു; വാളയാർ കേസ് അട്ടിമറിക്കാൻ ശ്രമമെന്ന് കുട്ടികളുടെ അമ്മ appeared first on Metro Journal Online.