Kerala

താൻ മാധ്യമവിചാരണയുടെ ഇര; വിസ്മയ കേസിൽ സുപ്രീം കോടതിയെ സമീപിച്ച് പ്രതി കിരൺ

സ്ത്രീധന പീഡനത്തെ തുടർന്ന് വിസ്മയ ജീവനൊടുക്കിയ കേസിൽ സുപ്രീം കോടതിയെ സമീപിച്ച് പ്രതി കിരൺ കുമാർ. തനിക്കെതിരായ ശിക്ഷാവിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി നൽകിയത്. ആത്മഹത്യാ പ്രേരണ കുറ്റം നിലനിൽക്കില്ലെന്നും ഹർജിയിൽ പറയുന്നു. കിരൺ നിലവിൽ പരോളിലാണ്.

വിസ്മയ കേസിൽ പത്തുവർഷം തടവു ശിക്ഷ വിധിച്ച വിചാരണ കോടതി വിധിക്കെതിരെ പ്രതി കിരൺ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഇതുവരെ തീരുമാനമാകാത്ത സാഹചര്യത്തിലാണ് സുപ്രീംകോടതിയിൽ അപ്പീൽ നൽകിയത്. വിസ്മയുടെ ആത്മഹത്യയുമായി തന്നെ നേരിട്ട് ബന്ധിപ്പിക്കാൻ തെളിവില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് അപ്പീൽ നൽകിയത്. ആത്മഹത്യ പ്രേരണ കുറ്റം നിലനിൽക്കില്ല എന്നും ഹർജിയിൽ ഉന്നയിച്ചു.

പ്രതിയുടെ ഇടപെടൽ കൊണ്ടാണ് ആത്മഹത്യയെന്ന് തെളിയ്ക്കാനായിട്ടില്ല. മാധ്യമ വിചാരണയുടെ ഇരയാണ് താനെന്നും കിരൺകുമാർ പറഞ്ഞു. അഭിഭാഷകൻ ദീപക് പ്രകാശാണ് കിരണന്റെ ഹർജി സമർപ്പിച്ചത്. കഴിഞ്ഞ മാസം 30ന് ജയിൽ മേധാവി പ്രതി കിരണിന് പരോൾ അനുവദിച്ചിരുന്നു. 2021 ജൂണിലാണ് ഭർതൃ വീട്ടിൽ വിസ്മയ തൂങ്ങി മരിച്ചത്.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button