National

വർഗീയക്കൂട്ടത്തിന്റെ കളിപ്പാവ ആയവർക്ക് തമിഴ് ജനത മറുപടി നൽകും: ഗവർണർക്കെതിരെ സ്റ്റാലിൻ

തമിഴ് തായ് വാഴ്ത്ത് വിവാദത്തിൽ സർക്കാർ-ഗവർണർ പോര് രൂക്ഷമാകുന്നു. ഭരണഘടനാ പദവിയിലിരുന്ന് വർഗീയക്കൂട്ടത്തിന്റെ കളിപ്പാവ ആകുന്നവർക്ക് തമിഴ്ജനത മറുപടി നൽകുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ പറഞ്ഞു. കേന്ദ്ര സർക്കാർ ഗവർണറെ തിരികെ വിളിക്കണമെന്ന് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനും ആവശ്യപ്പെട്ടു

തനിക്കെതിരായ ഗവർണറുടെ വിമർശനങ്ങൾക്ക് സ്റ്റാലിൻ രൂക്ഷമായ ഭാഷയിൽ തന്നെ മറുപടി നൽകി. ഗവർണർ രാജ്ഭവനെ രാഷ്ട്രീയവത്കരിച്ചു. തമിഴ്നാടിനോട് സ്നേഹമുണ്ടായിരുന്നുവെങ്കിൽ വേദിയിൽ വച്ച് തന്നെ ഗാനം ശരിയായി പാടാൻ ആവശ്യപ്പെടണമായിരുന്നുവെന്നും സ്റ്റാലിൻ പറഞ്ഞു.

ഗവർണറെ കേന്ദ്ര സർക്കാർ തിരികെ വിളിക്കണമെന്ന് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ ആവശ്യപ്പെട്ടു. നികുതി തടയുന്നതിലൂടെ ദ്രാവിഡരുടെ വീര്യം കുറയ്ക്കാൻ ആകില്ലെന്നും ഉദയനിധി തുടന്നടിച്ചു. വിഷയത്തിൽ എഐഎഡിഎംകെ ഉൾപ്പടെയുള്ള പ്രതിപക്ഷ കക്ഷികളും ഗവർണർക്കെതിരെ രംഗത്തു വന്നിട്ടുണ്ട്.

The post വർഗീയക്കൂട്ടത്തിന്റെ കളിപ്പാവ ആയവർക്ക് തമിഴ് ജനത മറുപടി നൽകും: ഗവർണർക്കെതിരെ സ്റ്റാലിൻ appeared first on Metro Journal Online.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button