Kerala

ഒന്നിച്ച് കളിച്ചുവളർന്നു, മടക്കവും ഒന്നിച്ച്; നാല് വിദ്യാർഥിനികളുടെയും സംസ്‌കാര ചടങ്ങുകൾ തുടങ്ങി

പാലക്കാട് പനയംപാടത്ത് അപകടത്തിൽ മരിച്ച നാല് വിദ്യാർഥിനികളുടെയും സംസ്‌കാര ചടങ്ങുകൾ തുടങ്ങി. പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങൾ രാവിലെ ആറ് മണിയോടെ ബന്ധുക്കൾക്ക് വിട്ടുനൽകിയിരുന്നു. എട്ടര മുതൽ തുപ്പനാട് കരിമ്പനയ്ക്കൽ ഹാളിൽ പൊതുദർശനം നടത്തി. ഇതിന് ശേഷമാണ് കബറടക്ക ചടങ്ങുകൾക്കായി തുപ്പനാട് മസ്ജിദിലേക്ക് മൃതദേഹങ്ങൾ എത്തിച്ചത്

തുപ്പനാട് മസ്ജിദിൽ ഒന്നിച്ചാണ് നാല് കുട്ടികളുടെയും കബറടക്കം. കരിമ്പ ഹയർ സെക്കൻഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനികളാണ് അപകടത്തിൽ മരിച്ചത്. സ്‌കൂൾ വിട്ട് വരികയായിരുന്ന കുട്ടികളുടെ ദേഹത്തേക്ക് സിമന്റ് ലോറി മറിയുകയായിരുന്നു. ഇർഫാന ഷെറിൻ, റിദ ഫാത്തിമ, നിദ ഫാത്തിമ, ആയിഷ എന്നിവരാണ് മരിച്ചത്. നാല് പേരും ഉറ്റ ചങ്ങാതിമാരായിരുന്നു

ഒരേ ക്ലാസിൽ ഒരേ മനസ്സോടെ പഠിച്ച് വളർന്നവർ. എല്ലായ്‌പ്പോഴും ഒന്നിച്ച്. ഒടുവിൽ അവരുടെ മടക്കവും ഒന്നിച്ചാണ്. കുട്ടികളുടെ മൃതദേഹം വീടുകളിലെത്തിച്ചപ്പോൾ ഉള്ളുലയ്ക്കുന്ന കാഴ്ചയാണ് കണ്ടത്. സങ്കടം സഹിക്കാനാകാതെ പലരും പൊട്ടിക്കരഞ്ഞു. സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് മന്ത്രിമാരായ എംബി രാജേഷ്, കെ കൃഷ്ണൻകുട്ടി എന്നിവർ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്.

The post ഒന്നിച്ച് കളിച്ചുവളർന്നു, മടക്കവും ഒന്നിച്ച്; നാല് വിദ്യാർഥിനികളുടെയും സംസ്‌കാര ചടങ്ങുകൾ തുടങ്ങി appeared first on Metro Journal Online.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button