ഭാവഗായകന് സ്മരണാഞ്ജലി അർപ്പിച്ച് കേരളം; സംസ്‌കാരം നാളെ, സംഗീത അക്കാദമി ഹാളിൽ ഇന്ന് പൊതുദർശനം

അന്തരിച്ച ഭാവഗായകൻ പി ജയചന്ദ്രന് വിട ചൊല്ലി കേരളം. ഭൗതികശരീരം രാവിലെ എട്ട് മണിക്ക് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ നിന്ന് പൂങ്കുന്നത്തെ സഹോദരിയുടെ വീട്ടിലെത്തിക്കും. 10 മുതൽ 12 മണി വരെ സംഗീത അക്കാദമി ഹാളിൽ പൊതുദർശനമുണ്ടാകും.
തിരികെ പൂങ്കുന്നത്തെ വീട്ടിലെത്തിച്ചതിന് ശേഷം നാളെ ജന്മദേശമായ നോർത്ത് പറവൂരിലെ പാലിയത്തേക്ക് കൊണ്ടുപോകും. പാലിയത്തെ തറവാട്ടിൽ നാളെ രാവിലെ 9 മണി മുതൽ പൊതുദർശനമൊരുക്കിയിട്ടുണ്ട്. നാളെ ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് പറവൂർ ചേന്ദമംഗലം പാലിയത്തെ വീട്ടിലായിരിക്കും സംസ്‌കാരം.
ഇന്നലെ വൈകിട്ട് വീട്ടിൽ കുഴഞ്ഞുവീണതിന് പിന്നാലെ അദ്ദേഹത്തെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
The post ഭാവഗായകന് സ്മരണാഞ്ജലി അർപ്പിച്ച് കേരളം; സംസ്‌കാരം നാളെ, സംഗീത അക്കാദമി ഹാളിൽ ഇന്ന് പൊതുദർശനം appeared first on Metro Journal Online.