പെരിന്തൽമണ്ണ സ്‌കൂളിൽ മൂന്ന് വിദ്യാർഥികൾക്ക് കുത്തേറ്റ സംഭവം; രണ്ട് വിദ്യാർഥികൾ കസ്റ്റഡിയിൽ

മലപ്പുറം പെരിന്തൽമണ്ണ താഴെക്കോട് പിടിഎം ഹയർ സെക്കൻഡറി സ്‌കൂളിലുണ്ടായ വിദ്യാർഥി സംഘർഷവുമായി ബന്ധപ്പെട്ട് രണ്ട് വിദ്യാർഥികളെ പോലീസ് കസ്റ്റഡിയിലെടുത്തു. വിദ്യാർഥികളെ രക്ഷിതാക്കൾക്കൊപ്പമാണ് പെരിന്തൽമണ്ണ പോലീസ് സ്‌റ്റേഷനിലെത്തിച്ചത്. ഇന്ന് രാവിലെയാണ് സംഭവം
പത്താം ക്ലാസ് വിദ്യാർഥികൾ തമ്മിലാണ് സംഘർഷമുണ്ടായത്. സംഘർഷത്തിൽ മൂന്ന് വിദ്യാർഥികൾക്ക് കുത്തേറ്റിരുന്നു. പരുക്കേറ്റ വിദ്യാർഥികളെ മഞ്ചേരി മെഡിക്കൽ കോളേജിലും പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലമായി പ്രവേശിപ്പിച്ചു
സ്‌കൂളിലെ ഇംഗ്ലീഷ് മീഡിയം, മലയാളം മീഡിയം വിദ്യാർഥികൾക്കിടയിൽ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇതിൽ നടപടി നേരിട്ട വിദ്യാർഥി ഇന്ന് പരീക്ഷ എഴുതാൻ സ്‌കൂളിലെത്തിയപ്പോഴാണ് സംഘർഷമുണ്ടായത്.
The post പെരിന്തൽമണ്ണ സ്‌കൂളിൽ മൂന്ന് വിദ്യാർഥികൾക്ക് കുത്തേറ്റ സംഭവം; രണ്ട് വിദ്യാർഥികൾ കസ്റ്റഡിയിൽ appeared first on Metro Journal Online.



