Kerala
തിരൂരിൽ യുവാവ് കുത്തേറ്റ് മരിച്ച സംഭവം; സഹോദരങ്ങളായ നാല് പേർ കസ്റ്റഡിയിൽ

തിരൂരിൽ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ നാല് പേർ കസ്റ്റഡിയിൽ. തിരൂർ വാടിക്കൽ സ്വദേശികളായ ഫഹദ്, ഫാസിൽ, ഫർഷാദ്, ഫവാസ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.
നാല് പേരും സഹോദരങ്ങളാണ്. ഇന്നലെ രാത്രിയോടെയാണ് പോലീസ് ഇവരെ പിടികൂടിയത്. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ വാടിക്കലിൽ വെച്ചാണ് യുവാവ് കുത്തേറ്റ് മരിച്ചത്
കാട്ടിലപ്പള്ളി സ്വദേശി തുഫൈലാണ് മരിച്ചത്. സാമ്പത്തിക ഇടപാടിലെ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് അറിയിച്ചു.
The post തിരൂരിൽ യുവാവ് കുത്തേറ്റ് മരിച്ച സംഭവം; സഹോദരങ്ങളായ നാല് പേർ കസ്റ്റഡിയിൽ appeared first on Metro Journal Online.



