അച്ചടക്കം പാലിച്ചില്ലെന്ന് ആരോപണം; തിരുവനന്തപുരത്ത് മൂന്നാം ക്ലാസ് വിദ്യാർഥിയെ ക്രൂരമായി മർദിച്ച് അധ്യാപിക

തിരുവനന്തപുരത്ത് സ്കൂൾ വിദ്യാർഥിക്ക് നേരെ അധ്യാപികയുടെ മർദനം. അച്ചടക്കം പാലിച്ചില്ലെന്ന് ആരോപിച്ചാണ് വിദ്യാർഥിയുടെ കയ്യിൽ അധ്യാപക ക്രൂരമായി മർദിച്ചത്. വിളപ്പിൽശാല ഗവ. യുപി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിയാണ് ബദ്രിനാഥിനാണ് പരുക്കേറ്റത്
സ്കൂളിലെ ഇംഗ്ലീഷ് അധ്യാപിക ജയ റോസ്വിൻ ആണ് കുട്ടിയെ അടിച്ചത്. കുട്ടിയെ പേരൂർക്കട സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ പത്താം തീയതിയാണ് സംഭവം നടക്കുന്നത്
ഉച്ചയ്ക്ക് ഇന്റർവെൽ സമയത്ത് വരിയിൽ നടക്കുന്നതിനിടെ കുട്ടി പുറകിൽ കയ്യ് കെട്ടിയില്ലെന്ന് ആരോപിച്ചാണ് അധ്യാപികയുടെ മർദനമുണ്ടായതെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു. കുടുംബം അധ്യാപികക്കെതിരെ പോലീസിൽ പരാതി നൽകി.
The post അച്ചടക്കം പാലിച്ചില്ലെന്ന് ആരോപണം; തിരുവനന്തപുരത്ത് മൂന്നാം ക്ലാസ് വിദ്യാർഥിയെ ക്രൂരമായി മർദിച്ച് അധ്യാപിക appeared first on Metro Journal Online.