Kerala

വിവരക്കേട് പറയുന്നവരെ വിരമിക്കൽ പ്രായം നോക്കാതെ പുറത്താക്കണമെന്ന് സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തിൽ ചർച്ച

വിവരക്കേട് പറയുന്നവരെ വിരമിക്കൽ പ്രായം നോക്കാതെ പുറത്താക്കണമെന്ന് സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തിൽ പ്രതിനിധികളുടെ വിമർശനം. നേതാക്കൾ ആത്മകഥ എഴുതരുതെന്ന് കേന്ദ്ര കമ്മിറ്റി അംഗം ഇപി ജയരാജന്റെ ആത്മകഥാ വിവാദം ചൂണ്ടിക്കാട്ടി ചില പ്രതിനിധികൾ ആവശ്യപ്പെട്ടു. സന്ദീപ് വാര്യരെ നല്ല സഖാവാക്കാൻ നോക്കിയെന്നും സന്ദീപ് കോൺഗ്രസിൽ ചേർന്നപ്പോൾ വർഗീയ പരസ്യം നൽകിയത് എന്തിനാണെന്നും സമ്മേളനത്തിൽ ചോദ്യമുയർന്നു

രണ്ട് ദിവസങ്ങളിലായി നടന്ന പൊതു ചർച്ചയിൽ ജില്ലാ, സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനമാണ് പ്രതിനിധികൾ ഉന്നയിച്ചത്. കരുനാഗപ്പള്ളിയിലെ വിഭാഗീയത മുതൽ മന്ത്രിസഭയുടെ പോരായ്മ വരെ ചർച്ചയായി. വിഭാഗീയത പരിഹരിക്കുന്നതിൽ ജില്ലാ നേതൃത്വം പരാജയമെന്നായിരുന്നു വിമർശനം

വിവിധ വിഷയങ്ങളിൽ സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് നേരെയും വിമർശനങ്ങളുയർന്നു. ജില്ലാ തലത്തിലെ വിമർശനങ്ങൾക്ക് ജില്ലാ സെക്രട്ടറി എസ് സുദേവൻ ഇന്നലെ മറുപടി നൽകി. സംസ്ഥാന സെക്രട്ടറിയുടെ മറുപടി ഇന്നാണ്. തുടർന്ന് പുതിയ ജില്ലാ കമ്മിറ്റിയെ അവതരിപ്പിക്കുന്നതിനുള്ള പാനൽ അവതരിപ്പിക്കും.

The post വിവരക്കേട് പറയുന്നവരെ വിരമിക്കൽ പ്രായം നോക്കാതെ പുറത്താക്കണമെന്ന് സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തിൽ ചർച്ച appeared first on Metro Journal Online.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button