Kerala

രണ്ട് വയസുകാരിയുടെ മരണം: കസ്റ്റഡിയിലെടുത്ത ദേവീദാസൻ ശ്രീതുവിന്റെയും ഹരികുമാറിന്റെയും ഗുരു

ബാലരാമപുരത്തെ രണ്ട് വയസുകാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത മന്ത്രവാദി കുഞ്ഞിന്റെ അമ്മ ശ്രീതുവിന്റെയും പ്രതി ഹരികുമാറിന്റെയും ഗുരു. കരിക്കകം സ്വദേശി ശംഖുമുഖം ദേവീദാസനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. സാമ്പത്തിക ബാധ്യത ഏറെയുള്ള ശ്രീതുവിന്റെ കുടുംബത്തിന് ഉപദേശം നൽകിയിരുന്നത് ഇയാളായിരുന്നു.

ഇയാളുടെ കൂടെ മന്ത്രവാദങ്ങളിൽ സഹായിയായി ശ്രീതു പോയിരുന്നു. കരിക്കകത്തുള്ള മൂകാംബിക മഠത്തിലെ ആചാര്യൻ ശംഖുമുഖം ദേവീദാസൻ ആകുന്നതിന് മുൻപ് ഇയാൾ ഒരു പാരലൽ കോളജിലെ അധ്യാപകനായിരുന്നു. പ്രദീപ് കുമാറെന്നായിരുന്നു പേര്. പിന്നീട് എസ് പി കുമാർ എന്ന പേരിൽ കാഥികനായി. അതിലും വിജയിക്കാതെ വന്നപ്പോഴാണ് പലചരക്കുകട തുടങ്ങുന്നത്. ഇടക്കാലത്ത് മുട്ടക്കച്ചവടവും തുടങ്ങി. പെട്ടെന്നൊരു സുപ്രഭാതത്തിലാണ് ദേവീദാസൻ എന്ന മന്ത്രവാദിയാകുന്നത്. മുട്ട സ്വാമിയെന്ന പേരിലും ഇയാൾ അറിയപ്പെടുന്നു.

ശ്രീതു സ്ഥലം വാങ്ങാനായി 30 ലക്ഷം രൂപ ദേവീദാസന് നൽകിയെന്നും ഈ പണം തട്ടിച്ചതായും പേട്ട സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇക്കാര്യങ്ങളിൽ വ്യക്തത വരുത്തുന്നതിനായാണ് ദേവീദാസനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്. കൊലപാതകത്തിൽ ശ്രീതുവിന്റെ പങ്ക് അന്വേഷിക്കണമെന്ന് ഭർത്താവ് ശ്രീജിത്ത് പോലീസിനോട് ആവശ്യപ്പെട്ടിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button