Kerala
നെടുമങ്ങാട് യുവാവിനെ കുത്തിക്കൊന്നു; മരിച്ചത് നിരവധി ക്രിമിനൽ കേസുകളിലെ പ്രതി

തിരുവനന്തപുരം നെടുമങ്ങാട് യുവാവിനെ കുത്തിക്കൊന്നു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ സാജൻ ആണ് കൊല്ലപ്പെട്ടത്.
ഏണിക്കര നെടുംപാറയിൽ ഇന്നലെ രാത്രിയാണ് ഇയാൾക്ക് കുത്തേറ്റത്. ചികിത്സക്കിടെ ഇന്ന് പുലർച്ചെയോടെ മരണം സംഭവിച്ചു. കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ നെടുമങ്ങാട് പോലീസ് കസ്റ്റഡിയിലെടുത്തു.
അയൽവാസിയായ യുവാവിന്റെ ഭാര്യയുമായുള്ള ബന്ധത്തെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
The post നെടുമങ്ങാട് യുവാവിനെ കുത്തിക്കൊന്നു; മരിച്ചത് നിരവധി ക്രിമിനൽ കേസുകളിലെ പ്രതി appeared first on Metro Journal Online.