529 കോടി വായ്പയായാണ് നൽകിയതെങ്കിലും ഗ്രാന്റിന് തുല്യമാണെന്ന് കെ സുരേന്ദ്രൻ

വയനാട് പുനരധിവാസത്തിന് കേന്ദ്രസർക്കാർ 529.50 കോടി വായ്പയായി അനുവദിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. പണം വായ്പയായാണ് അനുവദിച്ചതെങ്കിലും ഗ്രാന്റിന് തുല്യമാണെന്ന് സുരേന്ദ്രൻ പറഞ്ഞു. 50 വർഷത്തിന് ശേഷം തിരിച്ചടക്കേണ്ട വായ്പയെ കുറിച്ച് പിണറായി ഇപ്പോൾ ബേജാറാകേണ്ട
ലഭിച്ച തുക ഫലപ്രദമായി ഉപയോഗിക്കുകയാണ് വേണ്ടത്. പണം ചെലവഴിക്കാൻ കൂടുതൽ സമയമാണ് വേണ്ടതെങ്കിൽ അതിനെ കുറിച്ച് ചർച്ച ചെയ്യാം. സമയം നീട്ടിക്കിട്ടാനായി അപേക്ഷ കൊടുത്താൽ മതിയെന്നും കെ സുരേന്ദ്രൻ പറഞ്ഞു
അപേക്ഷ നൽകിയാൽ അതിനെ കുറിച്ച് ചർച്ച ചെയ്യാം. കേന്ദ്രത്തിന് മുന്നിൽ അത്തരം ആവശ്യം സർക്കാരിന് ഉന്നയിക്കാം. സർക്കാരും എംപിമാരും അതിനുള്ള സമ്മർദം ചെലുത്തണമെന്നും സുരേന്ദ്രൻ പറഞ്ഞു.
The post 529 കോടി വായ്പയായാണ് നൽകിയതെങ്കിലും ഗ്രാന്റിന് തുല്യമാണെന്ന് കെ സുരേന്ദ്രൻ appeared first on Metro Journal Online.