ഡ്രൈവിംഗ് ടെസ്റ്റ് പാസായ ഉടൻ ലൈസൻസ് കയ്യിൽ വരും; മാർച്ച് 31നകം ആർസി ബുക്ക് ഡിജിറ്റലാക്കുമെന്ന് മന്ത്രി

മാർച്ച് 31 നകം ആർസി ബുക്ക് ഡിജിറ്റലാക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ. റോഡ് സുരക്ഷാ ഫണ്ട് ഉപയോഗിച്ച് മോട്ടോർ വാഹന വകുപ്പ് വാങ്ങിയ 20 ബൊലേറോ വാഹനങ്ങൾ കനകക്കുന്നിൽ ഫ്ളാഗ് ഓഫ് ചെയ്യുകയായിരുന്നു മന്ത്രി.
ഡ്രൈവിംഗ് ടെസ്റ്റ് പാസായി ഇറങ്ങുമ്പോൾ തന്നെ ലൈസൻസുമായി പോകാവുന്ന സംവിധാനം ഒരുക്കും. ഇതിനായി മോട്ടാർ വെഹിക്കിൾ ഇൻസ്പെക്ടർമാർക്ക് ടാബ് നൽകും. ടെസ്റ്റ് പാസാകുന്നതോടെ ഇൻസ്പെക്ടർമാർ ടാബിൽ ഇൻപുട്ട് നൽകുന്നതിനനുസരിച്ചാണ് ഉടനടി ലൈസൻസ് ലഭ്യമാകുക.
ബാങ്ക് ഹൈപ്പോത്തിക്കേഷൻ ലിങ്ക് ചെയ്യുന്നതോടെ ആർസി ബുക്ക് പ്രിന്റ് ചെയ്ത് എടുക്കാനാകുമെന്നും മന്ത്രി പറഞ്ഞു. ക്ലറിക്കൽ സ്റ്റാഫുകളുടെ ജോലിഭാരം ഏകീകരിച്ച് ജോലിതുല്യത ഉറപ്പുവരുത്താൻ സോഫ്റ്റ് വെയർ ഉപയോഗപ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു
The post ഡ്രൈവിംഗ് ടെസ്റ്റ് പാസായ ഉടൻ ലൈസൻസ് കയ്യിൽ വരും; മാർച്ച് 31നകം ആർസി ബുക്ക് ഡിജിറ്റലാക്കുമെന്ന് മന്ത്രി appeared first on Metro Journal Online.