കടമ്മനിട്ടയിൽ പ്ലസ് ടു വിദ്യാർഥിനിയെ പെട്രൊളൊഴിച്ച് തീ കൊളുത്തി കൊന്ന കേസ്; വിധി ഇന്ന്

പത്തനംതിട്ട കടമ്മനിട്ടയിൽ പ്ലസ് ടു വിദ്യാർഥിനി ശാരികയെ(17) പെട്രോളൊഴിച്ച് കൊലപ്പെടുത്തിയ കേസിൽ വിധി ഇന്ന്. മുൻ സുഹൃത്ത് സജിലാണ് പ്രതി. 2017 ജൂലൈ 14നാണ് സംഭവം നടന്നത്. പത്തനംതിട്ട അഡീഷണൽ ജില്ലാ കോടതി ഒന്ന് ആണ് കേസിൽ വിധി പറയുന്നത്
ശാരികയോട് പ്രതി തന്റെ കൂടെ വരണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇത് നിഷേധിച്ചതിനെ തുടർന്നുള്ള വൈരാഗ്യത്തിലായിരുന്നു കൊലപാതകം. ശാരികയെ ബന്ധുവീട്ടിൽ വെച്ച് പെട്രൊളൊഴിക്കുകയും പിന്നാലെ തീ കൊളുത്തുകയുമായിരുന്നു.
ഗുരുതരമായി പരുക്കേറ്റ ശാരികയെ ജനറൽ ആശുപത്രയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലും എത്തിച്ചു. വിദഗ്ധ ചികിത്സക്കായി ഹെലികോപ്റ്റർ മാർഗം കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജൂലൈ 22ന് മരിച്ചു.
The post കടമ്മനിട്ടയിൽ പ്ലസ് ടു വിദ്യാർഥിനിയെ പെട്രൊളൊഴിച്ച് തീ കൊളുത്തി കൊന്ന കേസ്; വിധി ഇന്ന് appeared first on Metro Journal Online.