Kerala
എടത്തല ചിൽഡ്രൻസ് ഹോമിൽ നിന്ന് കാണാതായ മൂന്ന് പെൺകുട്ടികൾക്കായി അന്വേഷണം തുടരുന്നു

എറണാകുളം എടത്തല സാന്ത്വനം ചിൽഡ്രൻസ് ഹോമിൽ നിന്ന് കാണാതായ പെൺകുട്ടികൾക്കായി അന്വേഷണം തുടരുന്നു. എടത്തല പോലീസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.
ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് ചിൽഡ്രൻസ് ഹോമിലെ പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികളെ കാണാതാകുന്നത്. ചിൽഡ്രൻസ് ഹോമിൽ ഗുരുതരമായ സുരക്ഷാ വീഴ്ചയാണ് സംഭവിച്ചതെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.
15 കുട്ടികളെ നോക്കാൻ ഒരു കൗൺസിലർ മാത്രമാണ് ഇവിടെയുള്ളത്. പെൺകുട്ടികളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. കാണാതായ കുട്ടികളിൽ ഒരാൾ പോക്‌സോ കേസിലെ ഇരയാണ്.
The post എടത്തല ചിൽഡ്രൻസ് ഹോമിൽ നിന്ന് കാണാതായ മൂന്ന് പെൺകുട്ടികൾക്കായി അന്വേഷണം തുടരുന്നു appeared first on Metro Journal Online.