Kerala

സിറിയയിലെ ആഭ്യന്തര കലഹം; കേരള സന്ദർശനം വെട്ടിച്ചുരുക്കി പാത്രിയാർക്കീസ് ബാവ മടങ്ങുന്നു

കേരള സന്ദർശനം വെട്ടിച്ചുരുക്കി പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയാർക്കീസ് ബാവ മടങ്ങുന്നു. സഭാ ആസ്ഥാനം സ്ഥിതി ചെയ്യുന്ന സിറിയയിലേക്കാണ് ബാവ മടങ്ങുന്നത്. സിറിയയിൽ ആഭ്യന്തര കലാപം രൂക്ഷമായ സാഹചര്യത്തിലാണ് മടക്കം.

പത്ത് ദിവസത്തെ സന്ദർശനത്തിനായി പരിശുദ്ധ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവാ ഇന്നലെയാണ് കൊച്ചിയിലെത്തിയത്. ദുബായിൽ നിന്നു എമിറേറ്റ്‌സ് വിമാനത്തിൽ രാവിലെ 8.30ന് കൊച്ചി വിമാനത്താവളത്തിലെത്തിയ ബാവായെ യാക്കോബായ സഭാ മലങ്കര മെത്രാപ്പൊലീത്ത ജോസഫ് മാർ ഗ്രിഗോറിയോസും സഭാ ഭാരവാഹികളും ചേർന്നാണ് സ്വീകരിച്ചത്.

പള്ളിത്തർക്കത്തിൽ ശ്വാശത പരിഹാരം കാണാൻ കോടതികളിലൂടെ സാധിക്കുകയില്ലെന്ന് പാത്രിയർക്കീസ് ബാവ വ്യക്തമാക്കി. വിശ്വാസികളുടെ വിശ്വാസത്തെ അളക്കാൻ കോടതിക്ക് ആവില്ല.
തർക്കം പരിഹരിക്കാൻ സർക്കാർ എടുത്ത ശ്രമങ്ങൾ സ്വാഗതാർഹമെന്നും പാത്രിയാർക്കീസ് ബാവ പറഞ്ഞു. കോടതി ഇടപെടൽ ഭരണപരമായ കാര്യങ്ങളിലാണ്. മലങ്കരയിലെ പ്രശ്‌നം ഇടവകയിലെ ചർച്ചകളിലൂടെയാണ് തീർപ്പാക്കേണ്ടതതെന്നും അദ്ദേഹം പറഞ്ഞു

The post സിറിയയിലെ ആഭ്യന്തര കലഹം; കേരള സന്ദർശനം വെട്ടിച്ചുരുക്കി പാത്രിയാർക്കീസ് ബാവ മടങ്ങുന്നു appeared first on Metro Journal Online.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button