പീച്ചി ഡാം റിസർവോയർ അപകടം: മരണസംഖ്യ രണ്ടായി, രണ്ട് കുട്ടികൾ ചികിത്സയിൽ തുടരുന്നു

പീച്ചി ഡാം റിസർവോയർ അപകടത്തിൽ മരണം രണ്ടായി. റിസർവോയറിൽ വീണ് ചികിത്സയിലായിരുന്ന ഒരു പെൺകുട്ടി കൂടി മരിച്ചു. പട്ടിക്കാട് ചാണോത്ത് സ്വദേശി ആൻ ഗ്രേസാണ്(16)മരിച്ചത്. ജൂബിലി മിഷൻ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം. തൃശ്ശൂർ സെന്റ് ക്ലയേഴ്‌സ് സ്‌കൂൾ പ്ലസ് വൺ വിദ്യാർഥിനിയാണ്
പട്ടിക്കാട് സ്വദേശി അലീന ഇന്ന് പുലർച്ചെയോടെ മരിച്ചിരുന്നു. അപകടത്തിൽപ്പെട്ട പട്ടിക്കാട് സ്വദേശിനി എറിൻ(16) ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. പീച്ചി സ്വദേശിനി നിമ(13) ഗുരുതരാവസ്ഥ തരണം ചെയ്തിട്ടുണ്ടെങ്കിലും ചികിത്സയിൽ തുടരുകയാണ്
സുഹൃത്തിന്റെ വീട്ടിൽ പെരുന്നാൾ ആഘോഷത്തിനെത്തിയ കുട്ടികൾ ഇന്നലെയാണ് ഡാം റിസർവോയറിൽ വീണത്. നാട്ടുകാരാണ് നാല് കുട്ടികളെയും പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്.
The post പീച്ചി ഡാം റിസർവോയർ അപകടം: മരണസംഖ്യ രണ്ടായി, രണ്ട് കുട്ടികൾ ചികിത്സയിൽ തുടരുന്നു appeared first on Metro Journal Online.