അന്‍വറിന് സിക്‌സ് അടിക്കാന്‍ സാധിക്കില്ല; ഡക്കാകുമെന്ന് വിജയരാഘവന്‍

എല്‍ ഡി എഫുമായുള്ള ബന്ധം വിച്ഛേദിച്ച് രംഗത്തെത്തുകയും ഇപ്പോള്‍ രാജിവെക്കുകയും ചെയ്ത നിലമ്പൂരിലെ എം എല്‍ എ പി വി അന്‍വറിനെതിരെ രൂക്ഷ വിമര്‍ശനവുമായി സി പി എം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍.
വാര്‍ത്തകളില്‍ ശ്രദ്ധ നേടാന്‍ സിപിഐഎമ്മിനെയും മുഖ്യമന്ത്രിയും കടന്നാക്രമിക്കാനുള്ള പൊതുസ്വഭാവമാണ് അന്‍വര്‍ സ്വീകരിച്ചത്.അന്‍വറിന്റെ പ്രതികരണങ്ങള്‍ യുഡിഎഫുമായുള്ള വ്യക്തമായ ധാരണയുടെ അടിസ്ഥാനത്തിലാണെന്നും വന്യ മനുഷ്യജീവി സംഘര്‍ഷം രാഷ്ട്രീയമെന്നതിന് പുറത്ത് വര്‍ഗീയ വിഷയമാക്കി മാറ്റാനാണ് അന്‍വര്‍ ശ്രമിക്കുന്നതെന്നും എ വിജയരാഘവന്‍ വ്യക്തമാക്കി.
പറഞ്ഞത് തന്നെ വീണ്ടും ആവര്‍ത്തിക്കുകയാണ് പി വി അന്‍വര്‍ ചെയ്യുന്നത്. ഒരിക്കലും അന്‍വറിന് സിക്‌സ് അടിക്കാന്‍ കഴിയില്ല, നിലമ്പൂരില്‍ ഇലക്ഷന്‍ കഴിയുമ്പോള്‍ എന്താണ് സംഭവിക്കുക എന്ന് മനസ്സിലാകും. അദ്ദേഹം ഡക്കാകും. പ്രതീക്ഷ എല്ലാവര്‍ക്കും ഉണ്ട്,അന്‍വര്‍ വന്നാലേ കോണ്‍ഗ്രസ് തോല്‍ക്കു എന്ന് കൂട്ടണ്ട. അന്‍വറിന്റെ മികവുകൊണ്ട് മാത്രം നിലമ്പൂരില്‍ ഇടതുപക്ഷം ജയിച്ചു എന്ന് കരുതേണ്ട. രാഷ്ട്രീയ കാലാവസ്ഥ ശരിയായ രീതിയില്‍ ജനങ്ങളെ അറിയിക്കുകയും പഠിപ്പിക്കുകയും ചെയ്യുമ്പോള്‍ ആത്യന്തിക വിധികര്‍ത്താക്കള്‍ ജനങ്ങളാകും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
The post അന്‍വറിന് സിക്‌സ് അടിക്കാന്‍ സാധിക്കില്ല; ഡക്കാകുമെന്ന് വിജയരാഘവന്‍ appeared first on Metro Journal Online.