യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം; ഭർത്താവ് അറസ്റ്റിൽ

കൊല്ലം ശാസ്താംകോട്ടയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. മൈനാഗപ്പള്ളി സ്വദേശിനി ശ്യാമ(26)യാണ് മരിച്ചത്. ഭർത്താവ് രാജീവിനെയാണ്(38) അറസ്റ്റ് ചെയ്തത്. പോസ്റ്റ്‌മോർട്ടത്തിൽ യുവതിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞിരുന്നു
ശ്യാമയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെനന് രാജീവ് പോലീസിന്റെ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. കൊലയ്ക്ക് പിന്നിലെ കാരണം വ്യക്തമല്ല. പ്രതിയെ ചോദ്യം ചെയ്തു വരികയാണെന്നും പോലീസ് വ്യക്തമാക്കി
മദ്യലഹരിയിലാണ് രാജീവ് ശ്യാമയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയത്. വീടിനുള്ളിൽ ശ്യാമയെ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. ശ്യാമയെ ആശുപത്രിയിലെത്തിക്കാൻ വാഹനം കിട്ടുമോയെന്നറിയാൻ രാജീവ് തൊട്ടടുത്ത ക്ഷേത്രത്തിലെ ഉത്സവ മൈതാനത്ത് എത്തി തിരക്കിയിരുന്നു
ശ്യാമയെ നാട്ടുകാരുടെ സഹായത്തോടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണത്തിൽ ദുരൂഹത ബന്ധുക്കൾ ആരോപിച്ചതോടെ രാജീവിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. രണ്ട് മക്കളുണ്ട്.
The post യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം; ഭർത്താവ് അറസ്റ്റിൽ appeared first on Metro Journal Online.