തേനീച്ചയുടെ കുത്തിൽ നിന്ന് രക്ഷപ്പെടാൻ കനാലിലേക്ക് ചാടി; വയോധികൻ ഒഴുക്കിൽപ്പെട്ട് മരിച്ചു

തേനീച്ചയുടെ കുത്തിൽ നിന്ന് രക്ഷപ്പെടാനായി കനാലിലേക്ക് ചാടിയ വയോധികൻ ഒഴുക്കിൽപ്പെട്ട് മരിച്ചു. പാലക്കാട് ചിറ്റൂർ കണക്കമ്പാറ കളപ്പറമ്പിൽ വീട്ടിൽ സത്യരാജാണ്(65) മരിച്ചത്. സത്യരാജിനൊപ്പമുണ്ടായിരുന്ന ഭാര്യ വിശാലാക്ഷിയെ(58) തേനീച്ചയുടെ കുത്തേറ്റ പരുക്കുകളുമായി ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കാസർകോട് സ്വദേശിയാണ് സത്യരാജ്. വർഷങ്ങൾക്ക് മുമ്പാണ് കണക്കമ്പാറയിൽ താമസമാക്കിയത്. ചൊവ്വാഴ്ച കാലത്ത് എട്ട് മണിയോടെ ഭാര്യയ്ക്കൊപ്പം കൃഷിയിടത്തിലേക്ക് നനക്കാനായി പോയപ്പോഴാണ് തേനീച്ചയുടെ കുത്തേറ്റത്
തേനീച്ചയുടെ കുത്തിൽ നിന്ന് രക്ഷപ്പെടാനായി കുന്നംകാട്ടുപതി കനാലിൽ ചാടുകയായിരുന്നു. അവശനായ സത്യരാജ് ഒഴുക്കിൽപ്പെടുകയായിരുന്നു. ഒരു കിലോമീറ്റർ അകലെ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
The post തേനീച്ചയുടെ കുത്തിൽ നിന്ന് രക്ഷപ്പെടാൻ കനാലിലേക്ക് ചാടി; വയോധികൻ ഒഴുക്കിൽപ്പെട്ട് മരിച്ചു appeared first on Metro Journal Online.