Kerala
ഓരോ ദിവസവും ഓരോ സ്ഥലത്തേക്കാണ് അൻവറിന്റെ പോക്ക്, അവസാനം യുഡിഎഫിൽ തന്നെയെത്തും: എംവി ഗോവിന്ദൻ

പിവി അൻവർ ഒടുവിൽ യുഡിഎഫിൽ എത്തുമെന്നും വാചക കസർത്ത് കൊണ്ട് കേരള രാഷ്ട്രീയം കൈകാര്യം ചെയ്യാൻ കഴിയില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഓരോ ദിവസവും ഓരോ സ്ഥലത്തേക്കാണ് അൻവറിന്റെ പോക്ക്. അവസാനം യുഡിഎഫിൽ തന്നെ എത്തും
കേരളത്തിൽ എൽഡിഎഫ്, യുഡിഎഫ് എന്നീ രണ്ടേ രണ്ട് ഭാഗങ്ങൾ മാത്രമേയുള്ളു. അതിനിടയിൽ നിന്നുപോകാൻ സാധിക്കുന്ന യാതൊരു സാഹചര്യവും കേരളത്തിൽ ഇല്ല. അതുകൊണ്ട് അൻവറിന്റെ സ്ഥാനം യുഡിഎഫിൽ ആയിരിക്കുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു
അതേസമയം പിവി അൻവർ എംഎൽഎ സ്ഥാനം രാജിവെച്ചു. രാവിലെ സ്പീക്കർ എഎൻ ഷംസീറിനെ കണ്ട് അൻവർ രാജിക്കത്ത് കൈമാറി. തൃണമൂൽ കോൺഗ്രസിൽ ചേർന്നതിന് പിന്നാലെയാണ് രാജി.
The post ഓരോ ദിവസവും ഓരോ സ്ഥലത്തേക്കാണ് അൻവറിന്റെ പോക്ക്, അവസാനം യുഡിഎഫിൽ തന്നെയെത്തും: എംവി ഗോവിന്ദൻ appeared first on Metro Journal Online.