Kerala
മണ്ണാർക്കാട് മധ്യവയസ്‌കൻ ദേഹത്ത് പെട്രോളൊഴിച്ച് തീ കൊളുത്തി ജീവനൊടുക്കി

മണ്ണാർക്കാട് കാരാകുറിശ്ശിയിൽ മധ്യവയസ്‌കനെ തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. എളംബലശ്ശേരി വാകടപ്പുറം ഉഴുന്നുപാടം കുഞ്ഞാപ്പ എന്നയാളാണ് മരിച്ചത്.
വീട്ടിൽ നിന്ന് അരകിലോമീറ്റർ ദൂരത്തുള്ള സ്വന്തം ഉടമസ്ഥതയിലുള്ള പറമ്പിൽ വെച്ച് പെട്രോളൊഴിച്ച് ദേഹത്ത് തീ കൊളുത്തുകയായിരുന്നു. ഇയാളെ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും.
The post മണ്ണാർക്കാട് മധ്യവയസ്‌കൻ ദേഹത്ത് പെട്രോളൊഴിച്ച് തീ കൊളുത്തി ജീവനൊടുക്കി appeared first on Metro Journal Online.