ഒമ്പത് ദിവസത്തിനിടെ കൊന്നത് അഞ്ച് ആടുകളെ; അമരക്കുനിയിലിറങ്ങിയ കടുവക്കായി തെരച്ചിൽ തുടരുന്നു

വയനാട് അമരക്കുനിയിലെ ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവയെ പിടികൂടാനുള്ള ശ്രമം ഇന്നും തുടരും. ഒമ്പത് ദിവസത്തിനിടെ അഞ്ച് ആടുകളെയാണ് കടുവ കൊന്നത്. ഇന്നലെ രാത്രിയിലും വനംവകുപ്പ് ദൗത്യം തുടർന്നിരുന്നു. അമരക്കുനിയുടെ രണ്ട് കിലോമീറ്റർ ചുറ്റളവിൽ തെർമൽ ഡ്രോൺ പരിശോധന നടത്തി.
നിലവിൽ കടുവ വനംവകുപ്പിന്റെ റഡാറിന് പുറത്താണെന്ന് വയനാട് സൗത്ത് ഡിഎഫ്ഒ അജിത്ത് കെ രാമൻ പറഞ്ഞു. കടുവയെ പിടികൂടാത്തതിൽ നാട്ടുകാർ പ്രതിഷേധം ശക്തമാക്കുകയാണ്. നാല് കൂടുകളാണ് കടുവയെ പിടികൂടാൻ ഇതുവരെ സ്ഥാപിച്ചത്
കടുവ ഇതുവരെ പിടിച്ചത് ആടുകളെയാണ്. അനാരോഗ്യമാകാം ചെറിയ മൃഗങ്ങളെ വേട്ടയാടാൻ കാരണമെന്നാണ് വിലയിരുത്തൽ. ഡോക്ടർ അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം മയക്കുവെടിവെക്കാനായി മേഖലയിൽ തുടരുന്നുണ്ട്.
The post ഒമ്പത് ദിവസത്തിനിടെ കൊന്നത് അഞ്ച് ആടുകളെ; അമരക്കുനിയിലിറങ്ങിയ കടുവക്കായി തെരച്ചിൽ തുടരുന്നു appeared first on Metro Journal Online.