Kerala
പാലക്കാട് വീണ്ടും പാടത്ത് ഭീമൻ ബലൂണിന്റെ അടിയന്തര ലാൻഡിംഗ്; ആർക്കും പരുക്കുകളില്ല

പാലക്കാട് വടവന്നൂർ വട്ടച്ചിറയിൽ ഭീമൻ ബലൂൺ അടിയന്തരമായി ലാൻഡ് ചെയ്തു. ചെന്നൈ സ്വദേശിയായ അമ്മയും മകളും സാങ്കേതിക വിഗദ്ധരുമാണ് ബലൂണിലുണ്ടായിരന്നത്. സുരക്ഷിതമായി പാടത്ത് ഇറക്കിയ ബലൂൺ പിന്നീട് കൊണ്ടുപോയി
ബലൂണിലുണ്ടായിരുന്ന ആർക്കും പരുക്കുകളില്ല. ബെൽജിയം മെയ്ഡ് ബലൂണാണ് പാലക്കാട് പറന്നിറങ്ങിയത്. തമിഴ്‌നാട് ടൂറിസം വകുപ്പ് നടത്തുന്ന ഫെസ്റ്റിൽ പങ്കെടുത്ത ബലൂൺ ആണ് അടിയന്തര ലാൻഡിംഗ് നടത്തിയത്. പത്താമത് അന്താരാഷ്ട്ര ബലൂൺ ഫെസ്റ്റ് ആണ് തമിഴ്‌നാട്ടിൽ നടക്കുന്നത്
കഴിഞ്ഞ ദിവസവും ഭീമൻ ബലൂൺ പാലക്കാട് കന്നിമാരി മുള്ളൻതോട് പാടത്തിൽ ഇടിച്ചിറക്കിയിരുന്നു. പറക്കാനാവശ്യമായ ഇന്ധനം തീർന്നതിനെ തുടർന്നായിരുന്നു അന്നത്തെ അടിയന്തര ലാൻഡിംഗ്.
The post പാലക്കാട് വീണ്ടും പാടത്ത് ഭീമൻ ബലൂണിന്റെ അടിയന്തര ലാൻഡിംഗ്; ആർക്കും പരുക്കുകളില്ല appeared first on Metro Journal Online.