നാളെ നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ മഹാസമാധി നടത്തുമെന്ന് കുടുംബം; വിപുലമായ സംസ്‌കാര ചടങ്ങുകൾ

നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ മൃതദേഹം നടപടിക്രമങ്ങൾക്ക് ശേഷം കുടുംബത്തിന് വിട്ടുനൽകും. നാളെ മഹാസമാധി നടത്തുമെന്നാണ് ഗോപൻ സ്വാമിയുടെ കുടുംബം അറിയിച്ചിരിക്കുന്നത്. വിപുലമായ രീതിയിൽ നാളെ സംസ്‌കാര ചടങ്ങുകൾ നടത്തുമെന്നും ഇവർ പറഞ്ഞു.
ഇന്ന് രാവിലെയാണ് വിവാദ കല്ലറ പൊളിച്ച് ഗോപൻ സ്വാമിയുടെ മൃതദേഹം പുറത്തെടുത്തത്. കല്ലറയിൽ ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. വായയിലും ശരീരത്തിന്റെ പകുതി ഭാഗം വരെയും ഭസ്മം കൊണ്ട് മൂടിയിരുന്നു. തലയിൽ കളഭവും പൂശിയിരുന്നു.
അതേസമയം ഗോപന്റെ മരണം സ്വാഭാവികമാണോ അസ്വാഭാവികമാണോയെന്ന് ഇപ്പോൾ പറയാൻ കഴിയില്ലെന്ന് പോലീസ് അറിയിച്ചു. വിശദമായ പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാലേ വ്യക്തത വരൂ. ആന്തരികാവയവങ്ങളുടെ സാമ്പിളുകൾ രാസപരിശോധനക്ക് അയച്ചിട്ടുണ്ട്.
The post നാളെ നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ മഹാസമാധി നടത്തുമെന്ന് കുടുംബം; വിപുലമായ സംസ്‌കാര ചടങ്ങുകൾ appeared first on Metro Journal Online.