Kerala

വഖഫ് ബില്ലിന് പിന്നാലെ ആർഎസ്എസ് ക്രിസ്ത്യാനികളെ ലക്ഷ്യമിടാൻ അധികം സമയമെടുത്തില്ലെന്ന് രാഹുൽ ഗാന്ധി

വഖഫ് നിയമഭേദഗതി ബിൽ ഭാവിയിൽ മറ്റ് സമുദായങ്ങളെയും ലക്ഷ്യമിടാനുള്ള ഒരു കീഴ് വഴക്കം സൃഷ്ടിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ആർ എസ് എസ് തങ്ങളുടെ ശ്രദ്ധ ക്രിസ്ത്യാനികളിലേക്ക് തിരിക്കാൻ അധികം സമയമെടുത്തില്ലെന്നും രാഹുൽ പറഞ്ഞു. ആർഎസ്എസ് മുഖപത്രമായ ഓർഗനൈസറിന്റെ വെബ്‌സൈറ്റിൽ ആദ്യം പ്രസിദ്ധീകരിച്ച് പിന്നീട് പിൻവലിച്ച ലേഖനത്തെ ചൂണ്ടിക്കാട്ടിയാണ് രാഹുലിന്റെ വാക്കുകൾ

ഏപ്രിൽ 3ന് ഓർഗനൈസർ പ്രസിദ്ധീകരിച്ച ‘ഇന്ത്യയിൽ കൂടുതൽ ഭൂമിയുള്ളത് ആർക്കാണ്? കത്തോലിക്കാ സഭയും വഖഫ് ബോർഡ് ചർച്ചയും’ എന്ന ലേഖനത്തിൽ, രാജ്യത്ത് ഏറ്റവും കൂടുതൽ സർക്കാറിതര ഭൂമിയുള്ളത് കത്തോലിക്കാ സഭക്കാണെന്നാണ് പറയുന്നത്. വഖഫ് ബോർഡിനേക്കാൾ കൂടുതൽ ഭൂമി കത്തോലിക്കാ സഭയുടെ കൈവശമുണ്ടെന്നും ലേഖനം അവകാശപ്പെട്ടു. വിവാദമായതോടെ ലേഖനം ഓൺലൈനിൽ നിന്ന് പിൻവലിച്ചു.

ഈ ലേഖനത്തെ അടിസ്ഥാനമാക്കിയുള്ള മാധ്യമ റിപ്പോർട്ട് ഉദ്ധരിച്ചാണ് രാഹുൽ ഗാന്ധി ‘എക്സിൽ’ അഭിപ്രായം വ്യക്തമാക്കിയത്. നമ്മുടെ ജനങ്ങളെ ഇത്തരം ആക്രമണങ്ങളിൽ നിന്ന് സംരക്ഷിക്കുന്ന ഒരേയൊരു കവചം ഭരണഘടനയാണ്. അത് സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button