Kerala
ഒമ്പതാം ക്ലാസുകാരന്റെ നഗ്നവീഡിയോ സഹപാഠികൾ പ്രചരിപ്പിച്ചു; റിപ്പോർട്ട് തേടി മന്ത്രി വീണ ജോർജ്

കോട്ടയം പാലായിൽ ഒമ്പതാം ക്ലാസുകാരന്റെ നഗ്ന വീഡിയോ പ്രചരിപ്പിച്ചതായി പരാതി. സഹപാഠികൾ ബലം പ്രയോഗിച്ച് നഗ്നനാക്കിയ ശേഷം വീഡിയോ പകർത്തി പ്രചരിപ്പിച്ചെന്നാണ് പരാതി. വിദ്യാർഥിയുടെ പിതാവ് പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
പലതവണ സഹപാഠികൾ മാനസികമായി പീഡിപ്പിക്കുകയും ഇൻസ്റ്റഗ്രാമിലൂടെ വീഡിയോ പ്രചരിപ്പിക്കുകയും ചെയ്തതായി പിതാവ് പറയുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് പോലീസിൽ പരാതി നൽകിയത്.
വിഷയത്തിൽ വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണ ജോർജ് റിപ്പോർട്ട് തേടിയിട്ടുണ്ട്. വനിതാ ശിശുവികസന വകുപ്പ് ഡയറക്ടറോടാണ് റിപ്പോർട്ട് തേടിയത്.
The post ഒമ്പതാം ക്ലാസുകാരന്റെ നഗ്നവീഡിയോ സഹപാഠികൾ പ്രചരിപ്പിച്ചു; റിപ്പോർട്ട് തേടി മന്ത്രി വീണ ജോർജ് appeared first on Metro Journal Online.