Kerala

ചേന്ദമംഗലം കൂട്ടക്കൊല: പ്രതി ഋതു സ്ഥിരം കുറ്റവാളി, അഞ്ച് കേസുകളിൽ പ്രതി

എറണാകുളം ചേന്ദമംഗലത്ത് ഒരു വീട്ടിലെ മൂന്ന് പേരെ കൂട്ടക്കൊല നടത്തിയ കേസിലെ പ്രതി ഋതു ജയൻ സ്ഥിരം ക്രിമിനൽ എന്ന് വിവരം. അഞ്ച് കേസുകളിൽ പ്രതി കൂടിയാണ് ഋതു. ഇയാൾക്കെതിരെ നേരത്തെ നടപടിയെടുത്തിരുന്നുവെങ്കിൽ മൂന്ന് പേരുടെ ജീവൻ നഷ്ടപ്പെടില്ലായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.

പേരേപ്പാടം കാട്ടിപ്പറമ്പിൽ വേണു(60), ഭാര്യ ഉഷ(52), മകൾ വിനീഷ(32) എന്നിവരെയാണ് ഇരുമ്പ് കമ്പി കൊണ്ട് ഋതു തലയ്ക്കടിച്ചു കൊന്നത്. വിനിഷയുടെ ഭർത്താവ് ജിതിൻ ബോസിന് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. രണ്ട് ദിവസം മുമ്പ് ഗൾഫിൽ നിന്നെത്തിയ ജിതിനെ ലക്ഷ്യമിട്ടാണ് അയൽവാസിയായ ഋതു എത്തിയതെന്നാണ് സൂചന

മോഷണം, വീട് ആക്രമിക്കൽ, സ്ത്രീകളെ കുറിച്ച് അപവാദം പ്രചരിപ്പിക്കൽ, മർദനം തുടങ്ങിയ പരാതികൾ നേരത്തെയും ഋതുവിനെതിരെ വന്നിട്ടുണ്ട്. വിനിഷക്കെതിരെയും അയൽവാസിയായ മറ്റൊരു സ്ത്രീക്കെതിരെയും അപവാദ പ്രചാരണം നടത്തിയതിന് പോലീസിൽ പരാതി നൽകിയിരുന്നു. സ്റ്റേഷനിൽ വിളിച്ചു വരുത്തിയത് അല്ലാതെ മറ്റ് നടപടികളൊന്നുമുണ്ടായില്ല

മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്ന് പറഞ്ഞ് നിയമനടപടികളിൽ നിന്ന് ഇയാൾ രക്ഷപ്പെടുകയായിരുന്നു. ബംഗളൂരുവിൽ ഹോട്ടൽ ജീവനക്കാരനായി ജോലി ചെയ്യുന്ന ഋതു രണ്ട് ദിവസം മുമ്പാണ് നാട്ടിലെത്തിയത്. ഇയാൾ സ്ഥിരം മയക്കുമരുന്നിന് അടിയമെന്നാണ് നാട്ടുകാർ പറയുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button