മാജിക് മഷ്‌റൂം ലഹരി വസ്തുവല്ല; പ്രതിക്ക് ജാമ്യം നല്‍കി ഹൈക്കോടതി

മാജ്ക് മഷ്‌റൂമും ഇതിന്റെ ക്യാപ്‌സൂളുമായി പോലീസ് പിടികൂടിയ പ്രതിക്ക് ജാമ്യം നല്‍കി കേരളാ ഹൈക്കോടതി. മാജിക് മഷ്‌റൂം നിരോധിത ലഹരി ഉത്പന്നങ്ങളുടെ പട്ടികയിലുള്ള ലഹരി വസ്തുവല്ലെന്നും മഷ്‌റൂം സ്വാഭാവികമായി ഉണ്ടാകുന്ന ഫംഗസ് മാത്രമാണെന്നും വ്യക്തമാക്കിയാണ് ഹൈക്കോടതി പ്രതിക്ക് ജാമ്യം നല്‍കിയത്.
ലഹരി കേസ് ചുമത്തി അറസ്റ്റ് ചെയ്ത പ്രതിക്കാണ് ജാമ്യം നല്‍കിയത്. 226 ഗ്രാം മാജിക് മഷ്‌റൂമും, 50 ഗ്രാം മാജിക് മഷ്‌റൂം ക്യാപ്‌സൂളുകളുമാണ് ഇയാളില്‍ നിന്നും പിടിച്ചെടുത്തിരുന്നത്. ഷെഡ്യൂളില്‍ ഉള്‍പ്പെടുന്ന ലഹരിപദാര്‍ഥമല്ല മാജിക് മഷ്‌റൂം എന്നാണ് കോടതി വ്യക്തമാക്കിയത്.
ആസക്തി, വിഷാദം, പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോര്‍ഡര്‍, ഉത്കണ്ഠ എന്നിവയ്ക്കുള്ള ചികിത്സയ്ക്ക് മാജിക് മഷ്റൂം ഗുണം ചെയ്യുമെന്ന് ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. എന്നാല്‍ മാനസിക വെല്ലുവിളി നേരിടുന്നവര്‍ വ്യക്തമായ നിര്‍ദേശങ്ങളില്ലാതെ ഇവ ഉപയോഗിക്കുന്നത് അപകടമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്.
The post മാജിക് മഷ്‌റൂം ലഹരി വസ്തുവല്ല; പ്രതിക്ക് ജാമ്യം നല്‍കി ഹൈക്കോടതി appeared first on Metro Journal Online.