Kerala

ബോബി ചെമ്മണ്ണൂരിന് ജയിലിൽ വഴിവിട്ട സഹായം; ഡിഐജിയെയും ജയിൽ സൂപ്രണ്ടിനെയും സസ്‌പെൻഡ് ചെയ്യാൻ ശുപാർശ

ബോബി ചെമ്മണ്ണൂരിന് കാക്കനാട് ജില്ലാ ജയിലിൽ വഴിവിട്ട സഹായം ചെയ്ത സംഭവത്തിൽ മധ്യമേഖല ജയിൽ ഡിഐജിയെയും കാക്കനാട് ജില്ലാ ജയിൽ സൂപ്രണ്ടിനെയും സസ്‌പെൻഡ് ചെയ്യാൻ ശുപാർശ. ജയിൽ ആസ്ഥാനത്തെ ഡിഐജി സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിലാണ് കർശന നടപടിക്ക് ശുപാർശയുള്ളത്.

റിപ്പോർട്ടിൽ ആഭ്യന്തര സെക്രട്ടറി നടപടി സ്വീകരിക്കും. ബോബി ചെമ്മണ്ണൂർ റിമാൻഡിൽ കഴിയുമ്പോഴാണ് മധ്യമേഖല ജയിൽ ഡിഐജി പി അജയകുമാർ ബോബിയുടെ സുഹൃത്തുക്കളുമായി ജയിലിൽ എത്തിയത്. ചട്ടങ്ങൾ പാലിക്കാടെ രണ്ട് മണിക്കൂറിലധികം സമയം ബോബിയുമായി സംസാരിക്കാൻ ഇവർക്ക് അവസരം നൽകിയിരുന്നു

സൂപ്രണ്ടിന്റെ മുറിയിൽ ബോബിയെ എത്തിക്കുകയും ജയിലിലെ പ്രോപർട്ടി രജിസ്റ്ററിൽ തിരുത്തൽ വരുത്തുകയും ചെയ്തുവെന്ന് ഡിഐജിയുടെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. അനധികൃതമായി ആളുകളെ ജയിലിൽ എത്തിച്ചതിൽ വീഴ്ച സംഭവിച്ചെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

അതിന്റെ അടിസ്ഥാനത്തിലാണ് ജയിൽ ഡിഐജി പി അജയകുമാർ, ജയിൽ സൂപ്രണ്ട് രാജു എബ്രഹാം എന്നിവരെ സസ്‌പെൻഡ് ചെയ്യാനുളള ശുപാർശ. സർവീസിൽ നിന്ന് വിരമിക്കാൻ ആറ് മാസം മാത്രം ബാക്കിയുള്ളപ്പോഴാണ്‌ പി അജയകുമാറിനെ സസ്‌പെൻഡ് ചെയ്യാനുള്ള ശുപാർശ വരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button