Kerala
സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്; പവന് 120 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്. പവന് ഇന്ന് 120 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 59,480 രൂപയായി. ഇന്നലെ പവന് 480 രൂപയുടെ വർധനവുണ്ടായിരുന്നു
ദിവസങ്ങൾക്ക് ശേഷമാണ് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തുന്നത്. 22 കാരറ്റ് സ്വർണം ഗ്രാമിന് 15 രൂപ കുറഞ്ഞ് 7435 രൂപയിലെത്തി. 18 കാരറ്റ് സ്വർണം ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞു
18 കാരറ്റ് സ്വർണം പവന് 49,040 രൂപയാണ്. ഗ്രാമിന് 6130 രൂപയായി. വെള്ളി വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 99 രൂപയിൽ തുടരുകയാണ്.
The post സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്; പവന് 120 രൂപ കുറഞ്ഞു appeared first on Metro Journal Online.