സെയ്ഫ് അലി ഖാന്‍ ആശുപത്രി വിട്ടു; പൂര്‍ണ വിശ്രമം നിര്‍ദേശിച്ച് ഡോക്ടര്‍മാര്‍

ബോളിവുഡ് ലോകത്തെ ഞെട്ടിച്ച് മുംബൈയിലെ വീട്ടില്‍ നടന്ന കത്തിയാക്രമണത്തില്‍ പരുക്കേറ്റ നടന്‍ സെയ്ഫ് അലി ഖാന്‍ ആശുപത്രി വിട്ടു. ഒരാഴ്ച നീണ്ട ആശുപത്രി വാസത്തിനൊടുവില്‍ ഇന്ന് ഉച്ചയോടെയാണ് ആശുപത്രിയില്‍ നിന്ന് നടന്‍ വിട്ടത്. ഭാര്യ കരീന കപൂറിനൊപ്പമായിരുന്നു അദ്ദേഹത്തെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തത്.
പൂര്‍ണ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ആറ് ദിവസത്തിന് ശേഷമാണ് നടനെ ഡിസ്ചാര്‍ജ് ചെയ്തത്. ഇന്ന് ഉച്ചയോടെയാണ് മുംബൈ ലീലാവതി ആശുപത്രിയില്‍ നിന്ന് സെയ്ഫ് അലി ഖാന്‍ ഡിസ്ചാര്‍ജ് ആയി വീട്ടിലേക്ക് പോയത്.
ഒരാഴ്ചത്തേക്ക് പൂര്‍ണ്ണമായ ബെഡ് റെസ്റ്റ് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും അണുബാധ ഉണ്ടാകാതിരിക്കാന്‍ സന്ദര്‍ശകരെ സ്വീകരിക്കരുതെന്നും ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
മോഷണശ്രമത്തിനിടെ ആറ് തവണയാണ് സെയ്ഫ് അലി ഖാന് കുത്തേറ്റത്.
മുംബൈ ബാന്ദ്രയിലുള്ള വീട്ടില്‍ വച്ചാണ് മോഷണശ്രമത്തിനിടെ സെയ്ഫ് അലി ഖാന് കുത്തേറ്റത്. വ്യാഴാഴ്ച പുലര്‍ച്ചെ 2.30 ന് സൈഫ് അലി ഖാനും കുടുംബവും വീട്ടില്‍ ഉറങ്ങുമ്പോഴായിരുന്നു സംഭവം. വീട്ടിലുണ്ടായിരുന്നവര്‍ ഉണര്‍ന്നതിനെ തുടര്‍ന്ന് മോഷ്ടാവ് ഓടി രക്ഷപ്പെടുകയായിരുന്നു.
ആശുപത്രിയിലെത്തിയ നടന് ഉടന്‍ തന്നെ ശസ്ത്രക്രിയ നടത്തിയിരുന്നു. ശസ്ത്രക്രിയയില്‍ 3 ഇഞ്ച് നീളമുള്ള കത്തിയുടെ അഗ്രഭാഗം പുറത്തെടുത്തിരുന്നു. പുലര്‍ച്ചെ മൂന്നരയോടെയാണ് നടനെ ആശുപത്രിയിലേക്ക് കൊണ്ടുവന്നത്. അടിയന്തരമായി നടനെ ഓപ്പറേഷന് വിധേയമാക്കിയിരുന്നു.
The post സെയ്ഫ് അലി ഖാന്‍ ആശുപത്രി വിട്ടു; പൂര്‍ണ വിശ്രമം നിര്‍ദേശിച്ച് ഡോക്ടര്‍മാര്‍ appeared first on Metro Journal Online.