National

സെയ്ഫ് അലി ഖാനെ ആശുപത്രിയിൽ എത്തിച്ച സമയത്തിലും മുറിവുകളുടെ എണ്ണത്തിലും പൊരുത്തക്കേടുകൾ

നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവത്തിൽ നടനെ ആശുപത്രിയിലെത്തിച്ച സമയത്തിലും മുറിവുകളുടെ എണ്ണത്തിലും പൊരുത്തക്കേടുകളുള്ളതായി കണ്ടെത്തൽ. പതിനാറാം തീയതി പുലർച്ചെ 2.30നാണ് ആക്രമണം നടന്നത്. എന്നാൽ നടനെ ആശുപത്രിയിൽ എത്തിച്ചത് പുലർച്ചെ 4.10നെന്നാണ് ആശുപത്രി രേഖകളിൽ പറയുന്നത്.

ബാന്ദ്രയിലെ നടന്റെ ഫ്‌ളാറ്റിൽ നിന്ന് ലീലാവതി ആശുപത്രിയിലേക്കുള്ളത് പരമാവധി 15 മിനിറ്റ് നേരം ദൂരമാണ്. ഒപ്പമുണ്ടായിരുന്നത് സുഹൃത്ത് അഫ്‌സാർ സെയ്ദി എന്നാണ് രേഖകളിലുള്ളത്. എന്നാൽ മകനാണ് ഒപ്പം ഉണ്ടായിരുന്നതെന്നാണ് നേരത്തെ ഡോക്ടർമാർ വ്യക്തമാക്കിയിരുന്നത്

നടന് അഞ്ച് മുറിവുകളുള്ളതായി മെഡിക്കൽ രേഖകളിൽ പറയുന്നു. അതേസമയം ആറ് മുറിവുകളുണ്ടെന്നാണ് നേരത്തെ ഡോക്ടർമാർ പറഞ്ഞത്. മക്കളുടെ മുറിയിൽ എത്തിയ അക്രമിയെ താൻ തടഞ്ഞ് മുറുകെ പിടിച്ചെന്നാണ് നടന്റെ മൊഴി. കൈ അയഞ്ഞപ്പോൾ അക്രമി പിൻവശത്ത് തുടരെ കുത്തിയെന്നും നടന്റെ മൊഴിയിൽ പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button