National

സ്വത്ത് തർക്കത്തെ തുടർന്ന് ശതകോടീശ്വരനെ കുത്തിക്കൊന്ന് പേരക്കുട്ടി; ശരീരത്തിൽ 70ലേറെ കുത്തുകൾ

സ്വത്ത് തർക്കത്തെ തുടർന്ന് മുത്തച്ഛനെ കുത്തിക്കൊന്ന് 28കാരനായ പേരക്കുട്ടി. 460 കോടിയുടെ ആസ്തിയുള്ള വെൽജൻ ഗ്രൂപ്പ് ഓഫ് കമ്പനീസ് എംഡി വിസി ജനാർജദന റാവുവാണ്(86) കൊല്ലപ്പെട്ടത്. സംഭവത്തിൽ പേരക്കുട്ടി കീർത്തി തേജയെ പോലീസ് അറസ്റ്റ് ചെയ്തു

പിജി പഠനത്തിന് ശേഷം യുഎസിൽ നിന്ന് തിരിച്ചെത്തിയതാണ് കീർത്തി തേജ. കഴിഞ്ഞ ദിവസം കീർത്തി തേജയും അമ്മയും ജനാർദന റാവുവിന്റെ വീട്ടിലെത്തി. കമ്പനിയിലെ ഡയറക്ടർ പദവിയുമായി ബന്ധപ്പെട്ടാണ് ഇരുവരും തമ്മിൽ തർക്കം തുടങ്ങിയത്

അടുത്തിടെ റാവു മൂത്ത മകളുടെ മകൻ ശ്രീകൃഷ്ണയെ വെൽജൻ ഗ്രൂപ്പിന്റെ ഡയറക്ടറായി നിയമിച്ചിരുന്നു. നാല് കോടി രൂപയുടെ ഓഹരി രണ്ടാമത്തെ മകളുടെ മകനായ കീർത്തി തേജക്കും നൽകിയിരുന്നു. എന്നാൽ ഇത് കുറഞ്ഞ് പോയെന്ന് പറഞ്ഞായിരുന്നു ആക്രമണം. ജനാർദന റാവുവിന്റെ ശരീരത്തിൽ 70ലേറെ കുത്തുകൾ ഏറ്റു. തടയാൻ ശ്രമിച്ച അമ്മ സരോജിനിയെയും കീർത്തി തേജ കുത്തി. ഇവർ ആശുപത്രിയിലാണ്‌

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button