Kerala
അമ്പിളിക്കല തെളിഞ്ഞു; കേരളത്തിൽ ചെറിയ പെരുന്നാൾ നാളെ

ശവ്വാൽ മാസപ്പിറവി കണ്ടതോടെ കേരളത്തിൽ നാളെ ചെറിയ പെരുന്നാൾ ആയിരിക്കുമെന്ന് സമസ്ത ഖാസിമാരായ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ, സയ്യിദ് ഇബ്രാഹീമുൽ ഖലീലുൽ ബുഖാരി, സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ അറിയിച്ചു.
റമസാൻ 29 പൂർത്തിയാക്കിയാണ് കേരളത്തിൽ ഇത്തവണ ഈദുൽ ഫിത്ർ എത്തിയത്.
ഇന്ന് മാസപ്പിറവി കണ്ടതിനാല്‍ ഒമാനിലും നാളെ ചെറിയ പെരുന്നാളായിരിക്കും. ഒമാൻ ഒഴികെയുള്ള ജിസിസി രാജ്യങ്ങളിൽ ഇന്നായിരുന്നു ചെറിയ പെരുന്നാൾ.
The post അമ്പിളിക്കല തെളിഞ്ഞു; കേരളത്തിൽ ചെറിയ പെരുന്നാൾ നാളെ appeared first on Metro Journal Online.