Kerala
കൊല്ലം ചിതറയിൽ മുൻവൈരാഗ്യത്തെ തുടർന്ന് യുവാവിനെ കുത്തിക്കൊന്നു; അഞ്ച് പേർ കസ്റ്റഡിയിൽ

കൊല്ലം ചിതറയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. തുമ്പമൺതൊടി സ്വദേശി സുജിൻ (29) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. തുമ്പമൺതൊടി കാരറക്കുന്നിന് സമീപമാണ് സംഭവം.
മുൻവൈരാഗ്യത്തെ തുടർന്ന് അഞ്ച് പേർ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ അഞ്ച് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. സുജിനൊപ്പം ഉണ്ടായിരുന്ന സുഹൃത്തിനും കുത്തേറ്റിട്ടുണ്ട്.
കുത്തേറ്റ സുജിനെ ആദ്യം കടയക്കൽ താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. തുമ്പമൺതൊടി സ്വദേശികളായ വിവേക്, സൂര്യജിത്ത്, ലാലു എന്നറിയപ്പെടുന്ന ബിജു, മഹി, വിജയ് എന്നിവരാണ് കസ്റ്റഡിയിൽ ഉള്ളത്
The post കൊല്ലം ചിതറയിൽ മുൻവൈരാഗ്യത്തെ തുടർന്ന് യുവാവിനെ കുത്തിക്കൊന്നു; അഞ്ച് പേർ കസ്റ്റഡിയിൽ appeared first on Metro Journal Online.