National

തമിഴ് ഭാഷയുടെ വികസനത്തിനായി എന്തെങ്കിലും ചെയ്യൂവെന്ന് അമിത് ഷാ; സ്റ്റാലിന് മറുപടി

തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനെ വിമർശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തമിഴ് ഭാഷയുടെ വികസനത്തിനായി കാര്യമായി ഒന്നും ചെയ്യാത്ത സ്റ്റാലിനാണ് കേന്ദ്ര സർവീസുകളിലേക്കുള്ള റിക്രൂട്ട്‌മെന്റുകളിൽ പോലും പ്രാദേശിക ഭാഷകൾക്ക് പ്രധാന്യം നൽകുന്ന നരേന്ദ്രമോദി സർക്കാരിനെ കുറ്റപ്പെടുത്തുന്നതെന്ന് അമിത് ഷാ പറഞ്ഞു.

ഹിന്ദി ഇതര ഭാഷകൾ സംസാരിക്കുന്നവർക്ക് മേൽ നിർബന്ധിതമായി ഹിന്ദി അടിച്ചേൽപ്പിക്കാനാണ് ശ്രമമെന്ന സ്റ്റാലിന്റെ പ്രസ്താവനയോടാണ് അമിത് ഷായുടെ പ്രതികരണം. കേന്ദ്ര സായുധ പോലീസ് സേനയിലേക്കുള്ള നിയമനത്തിനായി നടത്തുന്ന പരീക്ഷകൾ വരെ തമിഴ് അടക്കമുള്ള 13 പ്രാദേശിക ഭാഷകളിൽ എഴുതാനുള്ള അംഗീകാരം 2023ൽ തന്നെ കേന്ദ്ര സർക്കാർ നൽകിയിരുന്നു

എന്നാൽ തമിഴ് ഭാഷക്കായി പോരാടുന്നുവെന്ന് പറയുന്ന തമിഴ്‌നാട് മുഖ്യമന്ത്രി മെഡിക്കൽ, എൻജിനീയറിംഗ് കോഴ്‌സുകൾ തമിഴ് ഭാഷയിൽ ആരംഭിക്കാൻ തയ്യാറാകുകയാണ് വേണ്ടെന്ന് അമിത് ഷാ പറഞ്ഞു. തമിഴ് ഭാഷയിലുള്ള പാഠ്യപദ്ധതി അവതരിപ്പിക്കാനുള്ള നടപടികൾ എത്രയും വേഗം സ്വീകരിക്കണമെന്ന് സ്റ്റാലിനോട് ആവശ്യപ്പെടുന്നതായും അമിത് ഷാ പറഞ്ഞു.

The post തമിഴ് ഭാഷയുടെ വികസനത്തിനായി എന്തെങ്കിലും ചെയ്യൂവെന്ന് അമിത് ഷാ; സ്റ്റാലിന് മറുപടി appeared first on Metro Journal Online.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button